അതിർത്തിയിൽ കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കുന്നു
text_fieldsഗോവിന്ദാപുരം: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തിയിൽ മടക്കിയയച്ച് അധികൃതർ. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഗോവിന്ദാപുരം, ചെമ്മണാമ്പതി, മീനാക്ഷിപുരം അതിർത്തികളിലാണ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും വാക്സിനേഷൻ രേഖകളുമില്ലാത്തവരെ തിരിച്ചയക്കുന്നത്.
തിങ്കളാഴ്ച ഉച്ചവരെ യാത്രക്കാരെ മുന്നറിയിപ്പ് നൽകി കടത്തിവിട്ടിരുന്നെങ്കിലും വൈകീേട്ടാടെ ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കുകയായിരുന്നു. ഇതോടെ ചൊവ്വാഴ്ച രാവിലെ പൊള്ളാച്ചി, പഴനി, ദിണ്ടിഗൽ ഭാഗത്തേക്ക് യാത്ര ചെയ്യാൻ ഗോവിന്ദാപുരത്ത് എത്തിയ 80ലധികം ബസ് യാത്രക്കാരെ തിരിച്ചയച്ചു.
കഴിഞ്ഞ ആഴ്ച ഗോവിന്ദാപുരത്തെ പരിശോധനക്കെതിരെ യാത്രക്കാരും നാട്ടുകാരും രംഗത്തെത്തിയതോടെയാണ് അധികൃതർ താൽക്കാലിക ഇളവ് നൽകിയത്. ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരെ ഉൾപ്പെടെ രേഖകൾ പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടാവൂ എന്ന് കോയമ്പത്തൂർ കലക്ടറുടെ ഉത്തരവുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പൊള്ളാച്ചി, തിരുപ്പൂർ, പഴനി എന്നിവിടങ്ങളിൽനിന്ന് സ്വദേശത്തു വന്ന് തിരിച്ചുപോകുന്നവരാണ് അതിർത്തിയിലെ പരിശോധനയിൽ വെട്ടിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.