Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോ​വി​ഡ് മ​ര​ണം...

കോ​വി​ഡ് മ​ര​ണം യ​ഥാ​സ​മ​യം അ​റി​യി​ച്ചി​ല്ലെ​ന്ന്

text_fields
bookmark_border
കോ​വി​ഡ് മ​ര​ണം യ​ഥാ​സ​മ​യം അ​റി​യി​ച്ചി​ല്ലെ​ന്ന്
cancel

ആ​ല​ത്തൂ​ർ: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് പ്ര​വേ​ശി​പ്പി​ച്ച കാ​വ​ശ്ശേ​രി​യി​ലെ വീ​ട്ട​മ്മ മ​രി​ച്ച വി​വ​രം ആ​ശു​പ​ത്രി​യോ, ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​രോ വീ​ട്ടു​കാ​രെ യ​ഥാ​സ​മ​യം അ​റി​യി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും വീ​ട്ടു​കാ​ർ വീ​ട്ട​മ്മ​യെ വി​ളി​ച്ച് അ​ന്വേ​ഷി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം വി​ളി​ച്ച​പ്പോ​ൾ കി​ട്ടി​യി​ല്ലെ​ന്നും പി​ന്നീ​ട് വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച വി​വ​രം അ​റി​വാ​യ​തെ​ന്നും പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മ​ര​ണം സം​ഭ​വി​ച്ചാ​ൽ വി​വ​രം പ്ര​ദേ​ശ​ത്തെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ​യാ​ണ് അ​റി​യി​ക്കു​ക​യെ​ന്നും അ​വ​ർ പ​ഞ്ചാ​യ​ത്തി​നെ​യും വീ​ട്ടു​കാ​രെ​യും അ​റി​യി​ക്കു​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ അ​ന്വേ​ഷി​ച്ചപ്പോ​ൾ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച രാ​ത്രി മ​രി​ച്ച​വ​രു​ടെ വി​വ​രം വെ​ള്ളി​യാ​ഴ്ച പ​ക​ൽ 11.30നാ​ണ് വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​വ​രെ പ​ഞ്ചാ​യ​ത്തി​നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും കി​ട്ടി​യി​രു​ന്നി​ല്ല. നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​തു​പോ​ലെ പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രും അ​റി​ഞ്ഞു എ​ന്നാ​ണ് അ​വ​രും പ​റ​ഞ്ഞ​ത്. ബ​ന്ധു​ക്ക​ൾ​ക്ക് നേ​രി​ട്ട് ചെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ പ​റ്റാ​ത്ത​കോ​വി​ഡ് രോ​ഗ മ​ര​ണ വി​വ​രം അ​ധി​കൃ​ത​ർ വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​ൻ സ​ന്മ​ന​സ്സ്​ കാ​ണി​ക്ക​ണ​മെ​ന്നാ​ണ് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid In Kerala
News Summary - Covid death in palakkad
Next Story