കോവിഡ്: ആശങ്കയിൽ തൊഴിലാളി ക്യാമ്പുകൾ
text_fieldsപാലക്കാട്: വ്യവസായ സ്ഥാപനങ്ങൾക്ക് ഷട്ടർ വീഴുന്നതോടെ ആധിയിലായി അന്തർ സംസ്ഥാന തൊഴിലാളികൾ. കഴിഞ്ഞ ഒരാഴ്ചക്കിടെ കഞ്ചിക്കോടുനിന്നുൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികളാണ് മടങ്ങിയത്. ഇതോടെ ജില്ലയിലെ കെട്ടിട നിർമാണമടക്കം ഇതര മേഖലകളും പ്രതിസന്ധിയിലായി. ഹ്രസ്വകാല േലാക്ഡൗണിൽ വ്യവസായ മേഖലയുടേതടക്കം പ്രവർത്തനം ബാധിക്കില്ലെന്ന് അധികൃതർ ആവർത്തിക്കുേമ്പാഴും നിലവിൽ തൊഴിലിടങ്ങളിൽ കഴിയുന്നവർ മിക്കവരും ആശങ്കയിലാണ്. ഇതിനിടെ കോവിഡ് ബാധയും കൂടിയായതോടെ പല തൊഴിലാളി ക്യാമ്പുകളും പ്രതിസന്ധിയിലാണ്. ജില്ലയിലാകെ 10,445 അന്തർ സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് തൊഴിൽ വകുപ്പിെൻറ കണക്ക്. കഞ്ചിക്കോട്, പട്ടാമ്പി, മണ്ണാര്‍ക്കാട്, ഷൊർണൂർ മേഖലകളിലാണ് കൂടുതല്‍ പേരുള്ളത്. ആദ്യ ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് വ്യവസായ മേഖല സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്നുള്ള സമ്പൂര്‍ണ അടച്ചിടല്‍ പ്രതിസന്ധിയിലാക്കിയത്.
• വിപണിയടയുേമ്പാൾ
ഉൽപാദനത്തിനനുസരിച്ച് വിപണിയില്ലാതാവുന്നതോടെ താൽക്കാലികമായി അടച്ചിടേണ്ട സാഹചര്യത്തിലാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലേതടക്കം സ്ഥാപനങ്ങൾ. ഇതോടെ തൊഴിലാളികളെ സംരക്ഷിക്കുന്നത് പല സ്ഥാപനങ്ങൾക്കും താങ്ങാനാവാത്ത നിലയാണ്. ഇതിനിടെയാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലടക്കം കോവിഡ് വ്യാപനം രൂക്ഷമാകുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള ആശുപത്രി ഉപകരണങ്ങള്‍, സാനിസൈറ്റര്‍ തുടങ്ങിയവ കഞ്ചിക്കോട് വ്യവസായ മേഖലയിലാണ് നിര്‍മിക്കുന്നത്. കമ്പനികളില്‍ പലരും ജീവനക്കാരില്ലാതെ പ്രവര്‍ത്തനം നിർത്തിയ സ്ഥിതിയാണ്. അയൽ സംസ്ഥാനങ്ങളിലും ലോക്ഡൗണായേതാടെ അസംസ്കൃത ഉൽപന്നങ്ങളുടെ വരവും നിലച്ചു. രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്ട് ചെറുതും വലുതുമായി 600ലേറെ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ലോക്ഡൗൺ ഇളവുണ്ടെങ്കിലും പല കമ്പനികളും ജീവനക്കാരുടെ കുറവ് മൂലം ഷിഫ്റ്റ് വെട്ടിക്കുറച്ച് ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്.
ആശങ്കയിൽ തൊഴിലാളി ക്യാമ്പുകൾ
ലേബർ ക്യാമ്പുകളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ ഞായറാഴ്ച മുതൽ വിതരണമാരംഭിക്കുമെന്ന് ലേബർ കമീഷണർ ഡോ. ചിത്ര 'മാധ്യമ'ത്തോട് പറഞ്ഞു. തൊഴിലാളികൾക്ക് ലേബർ വകുപ്പ് സജ്ജമാക്കിയ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് ഭക്ഷ്യകിറ്റ് ആവശ്യപ്പെടാം. തൊഴിൽ വകുപ്പാണ് ഇത് ഏകോപിപ്പിക്കുക. െതാഴിലാളികളുടെ ആശങ്കയകറ്റാൻ അവരുടെ ഭാഷയിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. തൊഴിലുടമകൾക്ക് വിശദാംശങ്ങൾ ഉൾപ്പെടുത്തി ലേബർ ഒാഫിസർമാർ കത്തുനൽകും,
തൊഴിലിടങ്ങൾക്ക് പ്രവർത്തനത്തിന് തടസ്സമില്ല. െതാഴിലാളികളെ വാഹനത്തിൽ എത്തിക്കുന്നതിനും തടസ്സമില്ല. നിർമാണ മേഖലയിലടക്കം വിലക്കുകളില്ലെന്ന് ലേബർ കമീഷണർ പറഞ്ഞു. അതേസമയം, തൊഴിലാളികള്‍ക്ക് വാളയാറിലും കൊഴിഞ്ഞാമ്പാറയിലും കോവിഡ് പരിശോധന നടത്തുന്നുണ്ടെന്ന് അസിസ്റ്റൻറ് ലേബർ ഒാഫിസർ അനിൽകുമാർ പറഞ്ഞു.
അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ക്വാറൻറീൻ സെൻറർ, ഡൊമിസിലയറി കെയർ സെൻറർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. ആർട്സ് കോളജിലെ വനിത ഹോസ്റ്റലിലാണ് ഡൊമിസിലിയറി കെയർ സെൻറർ സജ്ജമാക്കിയത്. 76 ബെഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കുമായി പുതുശ്ശേരി പഞ്ചായത്തിൽ ക്വാറൻറീൻ സെൻറർ ഒരുക്കിയിട്ടുണ്ട്. വട്ടപ്പാറയിൽ ഒരു സ്വകാര്യ കെട്ടിടമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. 90 ബെഡുകൾ ഇവിടെ സജ്ജമാക്കിയതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.