കോവിഡ് നിരീക്ഷണം: പറളിയിൽ ബി.ജെ.പി –സി.പി.എം പോര്
text_fieldsപറളി: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്കപ്പട്ടിക സംബന്ധിച്ചും ക്വാറൻറീനിൽ ഇരിക്കുന്നത് സംബന്ധിച്ചും ബി.ജെ.പി-സി.പി.എം തർക്കം മുറുകുന്നു.
ആഗസ്റ്റ് രണ്ടിന് തേനൂരിൽ നടത്തിയ അനുമോദന ചടങ്ങിൽ പങ്കെടുത്ത പറളിയിലെ ബി.ജെ.പി പ്രവർത്തകന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇയാളുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. ഇതാണ് ഇരു പാർട്ടിക്കാരും തമ്മിൽ വിവാദം മുറുകാനിടയാക്കിയത്.
ബി.ജെ.പിക്കാരെ മാത്രം ക്വാറൻറീനിൽ പോകാൻ നിർദേശിച്ചത് പക്ഷപാതപരമാണെന്നും സ്ഥലം എം.എൽ.എ കെ.വി. വിജയദാസ് ഉൾപ്പെടെ പങ്കെടുത്തിരുന്നുവെന്നും അവരാരും നിരീക്ഷണത്തിൽ അല്ലെന്നും ബി.ജെ.പി ആരോപിക്കുന്നു.
എന്നാൽ രണ്ടാം തീയതി നടന്ന ചടങ്ങിലെ സമ്പർക്കത്തിലുള്ളവരുടെ പട്ടികയിൽ രോഗി പറഞ്ഞവരുടെ പേരുകളാണ് ആരോഗ്യ വകുപ്പ് രേഖപ്പെടുത്തി ക്വാറൻറീനിൽ പോകാൻ നിർദേശിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ പറഞ്ഞു. ബി.ജെ.പിക്കാരുടെ പേരുകളാണ് പറഞ്ഞിട്ടുള്ളത്. എം.എൽ.എക്ക് ഇക്കാര്യം അറിയില്ല.
ചടങ്ങ് നടന്ന് ഒമ്പതാം ദിവസമാണ് സ്ഥിരീകരണ വിവരം വന്നത്. ബി.ജെ.പിക്കാർ രോഗ സ്ഥിരീകരണത്തിെൻറ തലേ ദിവസം വരെ ഇയാളുമായി സമ്പർക്കത്തിലാണ്.
സി.പി.എം നേതാവ് എം.ടി. ജയപ്രകാശ് നിരീക്ഷണത്തിൽ പോയത് ഇക്കാരണത്താലല്ല. തേനൂരിൽ റോഡരികിലൂടെ പോകവെ വഴുതി വീണ വൃദ്ധയെ എഴുന്നേൽപിച്ച് ആശുപത്രിയിൽ എത്തിച്ചിരുന്നു.
എല്ലു പൊട്ടിയ വൃദ്ധയെ ചികിത്സാർഥം കോവിഡ് പരിശോധനയിൽ പോസിറ്റിവ് ആയി. ഇക്കാരണത്താലാണ് എം.ടി. ജയപ്രകാശ് ക്വാറൻറീനിലായതെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.