കോവിഡ് രോഗികൾക്ക് ഭക്ഷണ വിതരണത്തിെൻറ പേരിൽ തട്ടിപ്പ്
text_fieldsതച്ചമ്പാറ: കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ ഇരിക്കുന്നവർക്കും ഭക്ഷണ വിതരണത്തിനെന്ന പേരിൽ തട്ടിപ്പ് സംഘം പണപ്പിരിവ് നടത്തുന്നു.
തച്ചമ്പാറ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെ ചിലർ തട്ടിപ്പ് നടത്തുകയുണ്ടായി. ക്വാറൻറീനിൽ ഇരിക്കുന്നവർക്കും പാലക്കാട് ജില്ല ആശുപത്രിയിലെ രോഗികൾക്കും ഭക്ഷണമെത്തിക്കാൻ പൊതിച്ചോറ് തന്ന് സഹായിക്കാൻ പറ്റുമോ എന്ന് ചോദിച്ചായിരുന്നു ഇവിടങ്ങളിൽ തട്ടിപ്പ്.
അടുത്ത ദിവസം പൊതിച്ചോറ് ഉണ്ടാക്കി വെച്ചാൽ മതി അതിന് കഴിയില്ലെങ്കിൽ ഊണിെൻറ പൈസ നൽകിയാൽ മതിയെന്നുമായിരുന്നു ചിലർ വീടുകളിൽ വന്ന് പറഞ്ഞത്. പല വീട്ടുകാരും 100 മുതൽ 1000 രൂപ വരെ നൽകുകയും ചെയ്തു.
ഭക്ഷണം ഉണ്ടാക്കി വെക്കാമെന്ന് ഏറ്റവർ എല്ലാം തയാറാക്കി വെച്ചശേഷം പറഞ്ഞ സമയത്ത് അവർ വരാതായപ്പോഴാണ് വഞ്ചിക്കപ്പെട്ടതെന്ന് മനസ്സിലായത്. പതിനഞ്ചോളം പൊതിച്ചോർ ഉണ്ടാക്കി വെച്ചവരും ഇക്കൂട്ടത്തിലുണ്ട്.
ചിലയിടങ്ങളിൽ ഇത്തരക്കാർ സന്നദ്ധ സംഘടനകളുടെ പേര് ദുരുപയോഗം ചെയ്തതിന് നിയമനടപടികളുമായി നീങ്ങുകയാണ് ചില സംഘടനകൾ. രണ്ടാഴ്ച മുമ്പ് തച്ചമ്പാറ പഞ്ചായത്തിൽ ആയിരത്തോളം പൊതിച്ചോറുകൾ ആണ് നാട്ടുകാർ ഉണ്ടാക്കി ഇവരെ കാത്തിരുന്നത്. വിവിധ വീടുകളിൽ നിന്നായി നല്ലൊരു സംഖ്യയും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.