സി.പി.എം ജില്ല സമ്മേളനം: ചെമ്പട്ടണിഞ്ഞ് നഗരം
text_fieldsപാലക്കാട്: ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ പിരായിരിയിലും പാലക്കാട് കോട്ടമൈതാനത്തുമായി നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിന് ഒരുക്കങ്ങളായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 30ന് വൈകീട്ട് അഞ്ചിന് ദീപശിഖ, പതാക, കൊടിമര ജാഥകൾ പൊതുസമ്മേളന നഗരിയായ കോട്ടമൈതാനത്ത് സംഗമിക്കും.
31ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം പിരായിരി ഹൈടെക് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 177 പ്രതിനിധികളും 41 ജില്ല കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
രണ്ടിന് വൈകീട്ട് അഞ്ചിന് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എ. വിജയരാഘവൻ, എ.കെ. ബാലൻ, ഇ.പി. ജയരാജൻ, എളമരം കരീം, എം.സി. ജോസഫൈൻ, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ, ബോബി ജോൺ എന്നിവർ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സമ്മേളനം. പൊതുസമ്മേളനത്തിൽ പാലക്കാട് ഏരിയയിലെ പ്രവർത്തകർ മാത്രമേ പങ്കെടുക്കുകയുള്ളൂ.
140 ലോക്കൽ കേന്ദ്രങ്ങളിൽ പൊതുസമ്മേളനം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ രണ്ട് സെമിനാറുകൾ കോട്ടമൈതാനത്ത് നടക്കും. 31ന് വൈകീട്ട് അഞ്ചിന് നടക്കുന്ന 'തുടർഭരണവും നവകേരള നിർമിതി'യും സെമിനാർ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ, കെ.കെ. ൈശലജ എന്നിവർ സംസാരിക്കും. ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന 'കർഷക സമരവിജയവും വർഗസമരവും' സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് എന്നിവർ സംസാരിക്കും. സെമിനാറുകൾക്കു ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറും.
പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്നാരംഭിക്കും
സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾ ബുധനാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോട്ടമൈതാനത്ത് സംഗമിക്കും. സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എൻ.എൻ. കൃഷ്ണദാസ് പതാക ഉയർത്തും. പതാക ജാഥ വിളയൂർ രക്തസാക്ഷി സെയ്തലവിക്കുട്ടിയുടെ ബലികുടീരത്തിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി. മമ്മിക്കുട്ടി നേതൃത്വം നൽകും. കൊടിമര ജാഥ വീഴ്ലിയിലെ ജയകൃഷ്ണൻ, ചന്ദ്രൻ എന്നിവരുടെ ബലികുടീരത്തിൽനിന്ന് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇ.എൻ. സുരേഷ്ബാബു നേതൃത്വം നൽകും. ദീപശിഖ ജാഥകൾ മൂന്ന് കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കും. കണ്ണമ്പ്രയിൽ കെ.ആർ. വിജയെൻറ ബലികുടീരത്തിൽനിന്ന് എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. വി.കെ. ചന്ദ്രൻ നേതൃത്വം നൽകും. പുതുപ്പരിയാരം കെ.സി. ബാലകൃഷ്ണെൻറ ബലികുടീരത്തിൽനിന്ന് ദീപശിഖ ജാഥ ആരംഭിച്ച്, മലമ്പുഴയിലെ രവീന്ദ്രൻ, േഗാപാലകൃഷ്ണൻ എന്നിവരുടെ ബലികുടീരത്തിൽ നിന്നുള്ള ദീപശിഖ കൂടി സംഗമിച്ച് പ്രയാണം തുടരും. ടി.കെ. നാരായണ ദാസ് ഉദ്ഘാടനം ചെയ്യുന്ന ജാഥക്ക് വി. ചെന്താമരാക്ഷൻ നേതൃത്വം നൽകും. അട്ടപ്പള്ളത്തെ ചന്ദ്രൻ, നാരായണൻ എന്നിവരുടെ ബലികുടീരത്തിൽനിന്നുള്ള ദീപശിഖ പ്രയാണം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ടി.എൻ. കണ്ടമുത്തൻ നേതൃത്വം നൽകും.
പതാക, കൊടിമര ജാഥകൾ വാഹനത്തിലും ദീപശിഖ ജാഥകൾ അത്ലറ്റുകൾ കൈമാറിയുമാണ് നഗരിയിൽ എത്തിക്കുന്നത്. കൊടിമരം കെ.വി. രാമകൃഷ്ണനും പതാക പി.കെ. ശശിയും ദീപശിഖകൾ ഗിരിജ സുരേന്ദ്രനും ഏറ്റുവാങ്ങും. 31ന് രാവിലെ എട്ടിന് കോട്ടമൈതാനിയിൽനിന്ന് ദീപശിഖ പ്രതിനിധി സമ്മേളന നഗരിയിലേക്ക് അത്ലറ്റുകൾ കൈമാറി എത്തിക്കും. സമ്മേളന നഗരിയിൽ ജില്ല സെക്രട്ടറി ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മുതിർന്ന നേതാവ് സി.ടി. കൃഷ്ണൻ പതാക ഉയർത്തും.
ജില്ല കമ്മിറ്റിയിൽ 10 ശതമാനം സ്ത്രീ സംവരണം
പാലക്കാട്: പുതിയ സമ്മേളനത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളുടെ എണ്ണം 41ൽനിന്ന് 44 ആയി ഉയർത്തും. പാർട്ടി അംഗങ്ങളുടെ ആനുപാതികമായാണ് ജില്ല കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചത്. ജില്ല കമ്മിറ്റി അംഗങ്ങളിൽ 10 ശതമാനം സ്ത്രീകൾ ആയിരിക്കണമെന്ന് കേന്ദ്ര കമ്മിറ്റി നിഷ്കർഷയുണ്ട്. 40 വയസ്സിന് താഴെ രണ്ടുപേർ വേണം. നിലവിൽ ജില്ല കമ്മിറ്റിയിലുള്ളത് മൂന്ന് സ്ത്രീകളാണ്. 75 കഴിഞ്ഞവർ കമ്മിറ്റിയിൽ പാടില്ലെന്നും നിർദേശമുണ്ട്. 2017 ഡിസംബറിലാണ് കഴിഞ്ഞ ജില്ല സമ്മേളനം മണ്ണാർക്കാട് നടന്നത്. 48 മാസങ്ങൾക്കുശേഷമാണ് പുതിയ സമ്മേളനം. 2017ൽ 144 ലോക്കൽ കമ്മിറ്റികളും 2736 ബ്രാഞ്ചുകളും 15 ഏരിയ കമ്മിറ്റികളുമാണ് ഉണ്ടായിരുന്നത്.
ഇൗ സമ്മേളനഘട്ടത്തിൽ പാർട്ടി അംഗങ്ങൾ 5198 പേർ വർധിച്ചു. നിലവിൽ, 40,995 അംഗങ്ങളുണ്ട്. ലോക്കൽ കമ്മിറ്റികൾ 160ഉം ബ്രാഞ്ചുകൾ 3191 ആയും വർധിച്ചു. ബഹുജന സംഘടന അംഗത്വത്തിലും ഒരു ലക്ഷത്തിലേറെ പേരുടെ വർധനയുണ്ട്. 2017ൽ 21,42, 527 അംഗങ്ങളുണ്ടായിരുന്നത് 22,33,460 ആയി ഉയർന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 88 ഗ്രാമപഞ്ചായത്തുകളിൽ 69ഉം 30 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ 27ഉം 13 േബ്ലാക്ക് പഞ്ചായത്തുകളിൽ 11ഉം ഏഴ് നഗരസഭകളിൽ അഞ്ചും എൽ.ഡി.എഫ് നിയന്ത്രണത്തിലാണ്. 12 നിയമസഭ മണ്ഡലങ്ങളിൽ പത്തും എൽ.ഡി.എഫ് വിജയിച്ചു. രണ്ട് ടേം യു.ഡി.എഫ് വിജയിച്ച തൃത്താല മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.