ക്രിമിനൽ നീതിന്യായ സംവിധാനങ്ങൾ അതിജീവിതർക്ക് വേണ്ടി നിലകൊള്ളണം –ജില്ല ജഡ്ജി
text_fieldsപാലക്കാട്: ക്രിമിനൽ നീതി ന്യായ സംവിധാനങ്ങൾ അതിജീവിതർക്ക് വേണ്ടി നിലകൊള്ളണമെന്നും അവരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കണമെന്നും ജില്ല ജഡ്ജി ആർ. വിനായക റാവു പറഞ്ഞു. വിശ്വാസിന്റെയും ജില്ല നിയമ സേവന അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന ഇരകൾക്കുള്ള അവകാശങ്ങളെയും അവരോടുള്ള പെരുമാറ്റരീതികളെ കുറിച്ചും ഉള്ള ‘നീതികിരണം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമങ്ങളിൽ പ്രതികൾക്ക് ധാരാളം അവകാശങ്ങൾ ഉണ്ടെങ്കിലും ഇരകൾക്ക് കൂടെ താങ്ങായി ബന്ധപെട്ടവർ പ്രവർത്തിക്കണമെന്നും വിനായക റാവു പറഞ്ഞു.
ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി കെ. മിഥുൻ റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഫാ. ഡോ. ജോസ് പോൾ കുറ്റകൃത്യങ്ങളിലെ അതിജീവിതർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ പി. പ്രേംനാഥ് ഇരകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ചു. അഡ്വ. എസ്. ശാന്താദേവി സ്വാഗതവും വിശ്വാസ് സെക്രട്ടറി അഡ്വ. എൻ. രാഖി നന്ദിയും പറഞ്ഞു. ജില്ലയിലെ പാരാ ലീഗൽ വളന്റിയർമാരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന നൂറോളം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.