പെരുവെമ്പിലെ കൃഷിനാശം: അധികൃതർ സന്ദർശിച്ചു
text_fieldsപെരുവെമ്പ്: കൃഷിഭവൻ പരിധിയിൽ മഴയെത്തുടർന്നുവന്ന കർഷകരുടെ കൃഷിനാശം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീനയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
ഹെക്ടറിന് 13,500 രൂപയും കാർഷിക ഇൻഷുറൻസ് പദ്ധതിയിൽനിന്ന് 35,000 രൂപയുമാണ് നൽകുന്നതെന്ന് കൃഷി ഓഫിസർ ടി.ടി. അരുൺ പറഞ്ഞു. കർഷകരായ വാസുദേവൻ, ഷാഫിക്ക്, സച്ചിതാനന്ദൻ എന്നിവരുമായി ചർച്ച നടത്തി.
കനത്ത മഴക്ക് പുറമേ മൂലത്തറയിലെ വെള്ളവും എത്തിയത് പാടങ്ങളിൽ കൃഷിനാശം വർധിപ്പിച്ചു.
പ്രതിഷേധത്തെത്തുടർന്ന് കനാൽ സ്ലൂയിസുകളുടെ ഷട്ടറുകൾ അടച്ചു. വിളഞ്ഞ് കൊയ്യാറായ നെൽച്ചെടികളുള്ള പാടത്താണ് കഴിഞ്ഞദിവസം മുലത്തറ കനാലിലെ വെള്ളം ഒഴുകിയെത്തിയത്.
പട്ടഞ്ചേരി, ചെന്താമരനഗർ, പെരുവെമ്പ്, പാലത്തുള്ളി, വല്ലങ്ങിപ്പാടം, തേങ്കുറിശ്ശി, പെരും കുളങ്ങര, ഓലശ്ശേരി, വിളയൻചാത്തന്നൂർ എന്നിവിടങ്ങളിലാണ് മൂലത്തറയിൽനിന്ന് വിട്ട വെള്ളം കൃഷിനാശമുണ്ടാക്കിയത്. പാടത്തെ വെള്ളം യന്ത്രക്കൊയ്ത്തിന് തടസ്സമായി.
അണക്കെട്ട് നിറഞ്ഞാൽ കൊയ്യാറായ വയലുകളിേലക്ക് വെള്ളം വിടാതെ പുഴയിലേക്ക് ഒഴുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പിന്നീട് ഒഴുക്ക് നിയന്ത്രിച്ചതായി കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.