പനന്തോട്ടത്ത് കാട്ടാന കൃഷി നശിപ്പിച്ചു
text_fieldsമുണ്ടൂർ: ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാനകളുടെ പരാക്രമം. ജനവാസ മേഖലയിലെ തോട്ടങ്ങളിൽ ഇറങ്ങി കാട്ടാന കാർഷിക വിളകൾ നശിപ്പിക്കുന്നു.
വാഴ, കമുക്, റബർ എന്നിവയാണ് കാട്ടാനയുടെ കലിയിൽ നിലംപൊത്തുന്നത്. വേലിക്കാട്, വടക്കൻ കാട്, പനന്തോട്ടം, ആനമാറി എന്നിവിടങ്ങളിൽ അതിരാവിലെയും രാത്രി ഇരുട്ടിയാലും കാടിറങ്ങുന്ന കാട്ടാനകൾ ജനങ്ങളെ പേടിപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം അതിരാവിലെ അഞ്ച് മണിയോടെ തോട്ടത്തിൽ ജോലിക്ക് പോയ തൊഴിലാളികൾ കാട്ടാനയുടെ മുന്നിലകപ്പെട്ടിരുന്നു. തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.
കാട്ടാന കാരണം തോട്ടങ്ങളിൽ ടാപ്പിങിന് പോകാൻ തൊഴിലാളികൾ ഭയപ്പെടുന്നു. വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കുവാൻ വനാതിർത്തി പ്രദേശങ്ങളിൽ സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം തട്ടിമാറ്റിയാണ് കാട്ടാനകൾ കാടിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.