ബംഗാളി ഇൗരടികളുടെ അകമ്പടിയിൽ രണ്ടാംവിള നടീൽ തകൃതി
text_fieldsപുതുനഗരം: ബംഗാളി സംഗീതത്തിെൻറ അകമ്പടിയിൽ രണ്ടാംവിള നടീൽ പണികൾ തകൃതി. ഒന്നാം വിള പൊടിവിത നടത്തി നേരത്തെ കൊയ്തൊഴിഞ്ഞ പാടശേഖരങ്ങളിലാണ് പശ്ചിമ ബംഗാളിൽനിന്ന് എത്തിയവരുടെ നടീല്‍ പണികൾ സജീവമായത്.
പുതുനഗരം, വടവന്നൂർ എന്നീ കൃഷിഭവനുകളുടെ പരിധി പ്രദേശങ്ങളിലെ Cultivation in fieldത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയില്‍ വെള്ളം കെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍ തുടങ്ങിയത്. തൊഴിലാളി ക്ഷാമം മൂലമാണ് ഇത്തവണയും നടീലിന് അതിഥി തൊഴിലാളികളായ ബംഗാളികളെ കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്.
വടവന്നൂർ പാടശേഖരങ്ങളിൽ നടീല്‍ പണികൾക്കായി എത്തിയത് മുർഷിദാബാദിൽ നിന്നുള്ള സംഘമാണ്. പാലക്കാടൻ വയലേലകളിൽ ബർമുഡ ധരിച്ച അതിഥി തൊഴിലാളികൾ ബംഗാളി ഗാനങ്ങളുടെ അകമ്പടിയോടെ നടീൽ നടത്തുന്നത് കൗതുകക്കാഴ്ചയാണ്. ഞാറ്റടി പറിച്ച് നടീല്‍ നടത്തുന്നതിന് ഏക്കറിന് 4250 രൂപയാണ് കൂലിയായി വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.