ഡാമുകൾ തുറന്നു; കൃഷിയിടങ്ങൾ സജീവം
text_fieldsപാലക്കാട്: കാർഷികാവശ്യങ്ങൾക്ക് ജില്ലയിലെ ഡാമുകൾ തുറന്നതോടെ വയലുകളിൽ കൃഷിപ്പണികൾ സജീവമായി. കാലവർഷം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും മഴ കനക്കാത്തതിനാൽ താളംതെറ്റിയ കാർഷിക മേഖലയെ പ്രതിസന്ധി പരിഹരിക്കാനാണ് മലമ്പുഴ, മംഗലം ഡാമുകൾ ബുധനാഴ്ച രാവിലെ തുറന്നത്. വ്യാഴാഴ്ചയോടെ കനാൽ ജലം വയലുകളിൽ എത്തിയോടെ കൃഷിപ്പണികൾ ആരംഭിച്ചു. അതിനിടയിൽ ഇടക്കിടെ ലഭിക്കുന്ന ചെറിയ മഴയും കൃഷിപ്പണികൾക്ക് സഹായകമായി.
പൊടിവിതയും ഞാറ്റടിയും തയാറാക്കിയ കർഷകർ തുടർ പ്രവൃത്തികൾ നടത്താൻ കുളം, മറ്റ് ജലാശയം എന്നിവിടങ്ങളിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ചിലയിടങ്ങളിൽ തുടർ പ്രവൃത്തികൾ നടത്തിെയങ്കിലും ഭൂരിഭാഗം കർഷകരും ഇതിന് കഴിയാത്ത സാഹചര്യത്തിലാണ് ഡാം തുറന്നത്. എന്നാൽ, കനാൽ വൃത്തിയാക്കത്തതിനാൽ പലയിടത്തും ഒഴുക്കിന് തടസ്സമാകുന്നുണ്ട്. കനാലിെൻറ വാലറ്റ പ്രദേശങ്ങളിൽ വെള്ളമെത്താൻ ഇനിയും ദിവസങ്ങൾ കഴിയണം.
ന്യൂനമർദത്തെ തുടർന്ന് മേയ് അവസാനത്തിൽ ശക്തമായ മഴ ലഭിച്ചെങ്കിലും പിന്നീട് മഴ ദുർബലമായി. നേരേത്ത പൊടിവിത നടത്തിയവർക്ക് ന്യൂനമർദത്തെ തുടർന്നുള്ള ശക്തമായ മഴയിൽ വയലുകളിൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനാൽ പൊടിവിത നശിച്ചു. ഇതോടെ ഇവരും ഞാറ്റടി തയാറാക്കി നടീൽ നടത്താനുള്ള ശ്രമത്തിലാണ്. ഞാറ്റടിയുടെ കലാവധി കഴിഞ്ഞ പറിച്ച് നട്ടാൽ വിളശേഷിയെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.