Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതേനീച്ചയുടെ കുത്തേറ്റ്...

തേനീച്ചയുടെ കുത്തേറ്റ് മരണം: 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തേനീച്ചയുടെ കുത്തേറ്റ് മരണം:  10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
cancel

പാ​ല​ക്കാ​ട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ ഭൂ​മി​യി​ലു​ള്ള മ​ര​ത്തി​ൽ കൂ​ടു​വെ​ച്ച തേ​നീ​ച്ച കു​ത്തി 14 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​വ​കാ​ശി​ക​ൾ​ക്ക് സ​ർ​ക്കാ​ർ 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.

ചി​റ്റൂ​ർ എ​രു​ത്തേ​മ്പ​തി വ​ണ്ണാ​മ​ട സ്വ​ദേ​ശി മു​രു​കേ​ശ​ന്റെ മ​ക​ൾ ആ​ർ​ത്തി​ക്കാ​ണ് 2020 ഏ​പ്രി​ൽ 25ന് ​രാ​ത്രി വീ​ട്ടി​ൽ തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ​ത്. തേ​നീ​ച്ച ശ​ല്യം കാ​ര​ണം പൂ​ള​മ​രം മു​റി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​രു​കേ​ശ​ൻ 2018 മു​ത​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും മു​റി​ക്കാ​ത്ത​താ​ണ് ദു​ര​ന്ത കാ​ര​ണം.

മ​രം മു​റി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​നു​ഷി​ക​മൂ​ല്യ​ച്യു​തി​യും കാ​ര​ണ​മാ​ണ് ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ അ​വ​ർ നി​യ​മാ​നു​സൃ​തം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ക​മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഷ​യ​ത്തി​ന്റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ടി​ല്ല. മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ക്ക​ണം.

കേ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തുനി​ന്നും വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ണ്ടെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ന്ന തു​ക അ​വ​രി​ൽനി​ന്ന് ഈ​ടാ​ക്കാ​വു​ന്ന​താ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights commissionBee Stingdeath news
News Summary - Death due to bee stings: Human Rights Commission say to pay 10 lakh compensation
Next Story