ജനകീയ പ്രക്ഷോഭം ഫലം കണ്ടു; കല്ലേക്കാട്ട് തുടങ്ങാനിരുന്ന മദ്യശാല മാറ്റി സ്ഥാപിക്കാൻ തീരുമാനം
text_fieldsപിരായിരി: നിരന്തരമായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ജനവാസ മേഖലയിൽ നിന്ന് ബ്രിവറേജസ് ഔട്ട്ലറ്റ് സ്ഥലം മാറ്റാൻ തീരുമാനം. കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്താഫീസിനു സമീപം സംസ്ഥാന പാതയോരത്ത് ജനവാസ മേഖലയിൽ സർക്കാറിെൻറ മദ്യശാല തുറക്കാൻ നീക്കം നടന്നിരുന്നു. ഇതിനെ തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ പ്രക്ഷോഭം നടത്തിയിരുന്നു.
വെൽഫെയർ പാർട്ടി നിയോജക മണ്ഡലം കമ്മിറ്റിക്കു കീഴിൽ കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം നടത്തിയിരുന്നു. ഇതിനെ തുടർന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ ഡെപ്യൂട്ടി എക്സൈസ് കമീഷണറുമായി ബന്ധപ്പെട്ടു സംസാരിച്ചപ്പോഴാണ് മദ്യശാല ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കാൻ തീരുമാനമുള്ളതായി അറിയിച്ചത്. ന്യായമായ ജനകീയ സംഘടിത പ്രക്ഷോഭങ്ങൾക്കു മുന്നിൽ ഏകാധിപത്യ തീരുമാനങ്ങളും നിലപാടുകളും പരാജയപ്പെടുമെന്നതിൻ്റെ തെളിവാണിതെന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.