സിവിൽ സ്റ്റേഷനിൽ ഡിഫൻസ് വളൻറിയർമാരുടെ 'രക്ഷാപ്രവർത്തനം'
text_fieldsപാലക്കാട്: ദേശീയ സിവിൽ ഡിഫൻസ് ദിനമായ ഞായറാഴ്ച ജില്ലയിലെ ഏഴു സ്റ്റേഷനുകളിൽനിന്നുമായി 60 സിവിൽ ഡിഫൻസ് വളൻറിയർമാർ സിവിൽ സ്റ്റേഷനിൽ വിവിധതരം രക്ഷാപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
കെട്ടിടത്തിെൻറ മൂന്നാമത്തെ നിലയിൽ കുടുങ്ങിയ ആൾക്കാരെയും അബോധാവസ്ഥയിലുള്ളവരെയും റോപ്പിൽ ചെയർ നോട്ട് കെട്ടിയും റെസ്ക്യൂ നെറ്റ് ഉപയോഗിച്ചും ലാഡറിൽ ഷോൾഡറിൽ എടുത്തും സ്ട്രെച്ചറിൽ കയർ കെട്ടി സ്ട്രെച്ചർ നോട്ട് ഉപയോഗിച്ചും സുരക്ഷിതമായി താഴെയെത്തിക്കുന്നവിധം അവതരിപ്പിച്ചു. അപകടത്തിൽപെട്ട് തറയിൽ വീണുകിടക്കുന്നവരെ സുരക്ഷിതമായി എടുത്തുകൊണ്ടുപോകുന്ന മാർഗങ്ങൾ കാണിച്ചു. ജില്ല ഫയർ ഓഫിസർ, സ്റ്റേഷൻ ഒാഫിസർ എന്നിവർ നേതൃത്വം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ടീം മാത്രം ചെയ്യുന്ന ഇത്തരം രക്ഷാപ്രവർത്തനമെല്ലാം മറ്റൊരു ടീം ചെയ്യുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.