പാലക്കാട് ജില്ലയില്‍ വീണ്ടും ഡെങ്കി വ്യാപിക്കുന്നു
text_fieldsപാലക്കാട്: ജില്ലയില്‍ വീണ്ടും ഡെങ്കി കേസുകള്‍ വ്യാപിക്കുന്നു. 25 ദിവസത്തിനിടെ 540 കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറമെ 25 എലിപ്പനി കേസുകളും ഒരു മരണവും സംഭവിച്ചു. കഴിഞ്ഞ അഞ്ചിന് മസ്തിഷ്ക ജ്വരം ബാധിച്ച് മറ്റൊരു മരണവും ജില്ലയിലുണ്ടായിട്ടുണ്ട്.
പാലക്കാട് നഗരസഭ, തിരുവേഗപ്പുറ, ചിറ്റൂര്‍, പട്ടിത്തറ, കൊടുവായൂര്‍, കടമ്പഴിപ്പുറം, ഓങ്ങല്ലൂര്‍, കൊപ്പം, കല്ലടിക്കോട്, പിരായിരി, മരുതറോഡ്, അമ്പലപ്പാറ, ലക്കിടി, കരിമ്പ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് ഡെങ്കി കേസുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകളില്‍ ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധയില്‍ കൊതുക് സാന്ദ്രത എല്ലായിടത്തും ഉയർന്നിട്ടുണ്ട്. 100 വീടുകള്‍ പരിശോധിക്കുമ്പോള്‍ 10 വീടുകളില്‍നിന്ന് ഡെങ്കിക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ കൂത്താടികള കണ്ടെത്തുന്നുണ്ട്. ഈവര്‍ഷം ഇതുവരെ ജില്ലയില്‍ 4837 ഡെങ്കി കേസുകളും 28 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 912 കേസുകളും ആറ് മരണവും ഡെങ്കി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേസുകളുടെ എണ്ണവും മരണ നിരക്കും നാലിരട്ടി വര്‍ധിച്ചിട്ടുണ്ട്.
2022ല്‍ ജില്ലയില്‍ 986 ഡെങ്കി കേസുകളും ആറ് മരണവും മാത്രമാണുണ്ടായിരുന്നത്. ഇതില്‍ 152 കേസുകളും അഞ്ച് മരണവും ഡെങ്കിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.