ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; 7500 രൂപ പിഴയീടാക്കി
text_fieldsകൊല്ലങ്കോട്: ആരോഗ്യ വകുപ്പിെൻറ പരിശോധനയിൽ കൊല്ലങ്കോട്ട് 10 സ്ഥാപനങ്ങൾക്കെതിരെ നടപടി. 7500 രൂപ പിഴയീടാക്കി.കൊല്ലങ്കോട് പഞ്ചായത്തിലെ 23 ഭക്ഷണ വിൽപന സ്ഥാപനങ്ങളിലാണ് മെഡിക്കൽ ഓഫിസർ ഡോ. ലീന റാണിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
വൃത്തിഹീനമായും പൊതുജനാരോഗ്യ നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച നാലു ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. 25ലധികം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതിനെതിരെയും നടപടിയെടുത്തതായി ഹെൽത്ത് ഇൻസ്പെക്ടർ ഷീജാമോൾ പറഞ്ഞു.
ഹെൽത്ത് സർട്ടിഫിക്കറ്റ്, സാനിറ്ററി സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവ ഇല്ലാത്ത 12 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.പരിശോധന സംഘത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ. രമേഷ്, ബിജു, ഭാവന, പഞ്ചായത്ത് സ്റ്റാഫ് ശിവദാസ്, ശിവകുമാർ എന്നിവരുമുണ്ടായിരുന്നു.
കൊടുവായൂരിൽ 120 കിലോ പഴകിയ മാവ് നശിപ്പിച്ചു
കൊടുവായൂർ: പഴകിയ മാവ് കണ്ടെത്തിയ സംഭവത്തിൽ ബേക്കറി ഉൽപന്ന കേന്ദ്രത്തിനെതിരെ നടപടിയെടുത്തു.
നവക്കോടിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ബേക്കറി ഉൽപന്ന കേന്ദ്രത്തിലാണ് കൊടുവായൂർ സി.എച്ച്.സി സൂപ്രണ്ട് ഡോ. സിന്ധുവിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
പഴകിയതും വൃത്തിഹീനവുമായ രീതിയിൽ പ്രവർത്തിച്ച ബേക്കറി ഉൽപന്ന നിർമാണകേന്ദ്രങ്ങളിലാണ് 120 കിലോ പഴകിയ മാവ് കണ്ടെത്തിയത്.
കൊടുവായൂർ പഞ്ചായത്തിൽ ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവയില്ലാതെ പ്രവർത്തിച്ച ഹോട്ടൽ, ഫുഡ് പ്രൊഡക്ഷൻ യൂനിറ്റ്, സോഡ കമ്പനി എന്നിവയിൽ പരിശോധന നടത്തി.
വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി മാത്യു പറഞ്ഞു. ജെ.എച്ച്.ഐ രമ്യ, സ്റ്റാഫ് റിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.