ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
text_fieldsപാലക്കാട്: തെരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ ഭരണസമിതിയിലെ ജില്ല പഞ്ചായത്ത് ഡിവിഷന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യവരണാധികാരികൂടിയായ ജില്ല കലക്ടര്‍ ഡി. ബാലമുരളി മുതിര്‍ന്ന അംഗമായ ഒമ്പതാം ഡിവിഷന് പുതുപ്പരിയാരത്തുനിന്ന് വിജയിച്ച വി.കെ. ജയപ്രകാശിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വി.കെ. ജയപ്രകാശ് മറ്റു ഡിവിഷന് മെംബര്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മന്ത്രി എ.സി. മൊയ്തീന് സ്ഥാനമേറ്റെടുത്ത പുതിയ അംഗങ്ങള്‍ക്കായി അഭിവാദ്യമര്‍പ്പിച്ച കത്ത് ജില്ല പഞ്ചായത്ത് സെക്രട്ടറി പി. അനില്‍കുമാര്‍ പരിപാടിയില്‍ വായിച്ചു. കൊഴിഞ്ഞാമ്പാറയില്നിന്നുള്ള ഡിവിഷന് അംഗം മിനി മുരളി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പി.പി.ഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.
ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, ജില്ല പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രന്, ഒ.വി. വിജയന്, സ്മാരകസമിതി സെക്രട്ടറി ടി.ആര്. അജയന്, ജില്ല പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന് എന്നിവര്‍ സംബന്ധിച്ചു. പുതിയ ഡിവിഷന് മെംബര്‍മാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും സത്യപ്രതിജ്ഞ പരിപാടിയില്‍ സംബന്ധിച്ചു.
പി.പി.ഇ കിറ്റിലെത്തി നടപടികൾ പൂർത്തീകരിച്ച് നഗരസഭാംഗം
പാലക്കാട്: സത്യപ്രതിജ്ഞദിനത്തിൽ പി.പി.ഇ കിറ്റിലെത്തി സത്യപ്രതിജ്ഞ നടപടികൾ പൂർത്തീകരിച്ച് നഗരസഭാംഗം. പാലക്കാട് നഗരസഭയിലെ 51ാം വാർഡ് ജൈനിമേട്ടിൽ നിന്ന് വിജയിച്ച ബി.ജെ.പി അംഗം അനിതയാണ് പി.പി.ഇ കിറ്റണിഞ്ഞെത്തിയത്. രാവിലെ പത്തിനാരംഭിച്ച ചടങ്ങിൽ, വരണാധികാരി ശ്രീധരവാര്യർ മുതിർന്ന അംഗം എൻ. ശിവരാജന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് ശിവരാജെൻറ നേതൃത്വത്തിൽ മറ്റംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. അവസാനമാണ് അനിതക്ക് അവസരം നൽകിയിരുന്നത്. കോവിഡ് ഭേദമായ ഇവർ നിരീക്ഷണകാലയളവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.