സിന്തറ്റിക് ഓകെ, വെയിൽ അസഹനീയം
text_fieldsപാലക്കാട്: കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളക്കുശേഷം ജില്ല സ്കൂൾ കായികമേളക്ക് ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് മൈതാനം വേദിയായത് മത്സരാർഥികളെ ആവേശത്തിലാക്കി. ഇതാദ്യമായാണ് ജില്ല മേളക്ക് സിന്തറ്റിക് ട്രാക്ക് ഉപയോഗിക്കുന്നത്. ചുവപ്പ് സിന്തറ്റിക് പ്രതലത്തിലുള്ള ഓട്ടം സാധാരണ മൈതാനങ്ങളിൽ ഓടി ശീലിച്ച കുട്ടികളിൽ പലർക്കും പുത്തൻ അനുഭവമായിരുന്നു. ചിലരെങ്കിലും സ്പൈക്ക് ഇല്ലാതെ വെറുംകാലിലാണ് സിന്തറ്റിക് ട്രാക്കിൽ ഓടിയത്. ആദ്യദിവസം കൃത്യസമയം പാലിച്ച്, ഷെഡ്യൂൾ പ്രകാരമുള്ള ഇവന്റുകളെല്ലാം പൂർത്തിയാക്കി സംഘാടകർ മികവുപുലർത്തി.
മേളക്ക് എത്തിയ എല്ലാവർക്കും കുറ്റമറ്റ രീതിയിൽ ഭക്ഷണം നൽകാനുമായി. വിശാലമായ ഐ.ടി.ഐ ഹാളിലാണ് ഭക്ഷണശാല ഒരുക്കിയത്. ഗ്രൗണ്ടിന് സമീപം താൽക്കാലിക ടോയ്ലറ്റും സജ്ജമാക്കിയിരുന്നു. അതേസമയം, ആവശ്യത്തിന് താൽക്കാലിക വിശ്രമ സ്ഥലം ഒരുക്കാത്തത് കായികതാരങ്ങളെ ഏറെ കഷ്ടപ്പെടുത്തി. മത്സരാർഥികളിൽ പലരും കുടയും തുണികളും പ്ലാസ്റ്റിക് ഷീറ്റുകളും ഉപയോഗിച്ചാണ് പൊരിവെയിലിൽനിന്ന് രക്ഷ തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.