എം.എസ്. സ്വാമിനാഥന്റെ ഓർമക്കായി മരം നട്ടു
text_fieldsപറളി: കഴിഞ്ഞദിവസം നിര്യാതനായ ഹരിത നായകൻ എം.എസ്. സ്വാമിനാഥന്റെ നിത്യസ്മരണയായി 98 ഫലവൃക്ഷത്തൈകൾ നട്ടു. 98ാം വയസ്സിൽ നിര്യാതനായ, രാജ്യത്തെ ഭക്ഷ്യ സുരക്ഷയിലേക്ക് നയിച്ച വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ ഓർമക്കായാണ് 98 ഫലവൃക്ഷത്തൈകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നട്ടുപിടിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ചാണ് ഓർമമരങ്ങൾ നട്ടത്. പറളി, തേനൂരിൽ റിട്ട. ഫോറസ്റ്റ് ഉദ്യാഗസ്ഥന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്നതിന് തുടക്കം കുറിച്ചു.
പറളി തേനൂർ അയ്യർമല പ്രദേശത്ത് സർക്കാർ പുറമ്പോക്ക് സ്ഥലത്ത് റിട്ടയേർഡ് ഫോറസ്റ്റ് ഓഫിസർ സെയ്തുമുഹമ്മദ് ആദ്യ തൈ നട്ട് തുടക്കം കുറിച്ചു. വീട്ടമ്മമാർ ഉൾപ്പെടെ നിരവധി നാട്ടുകാർ പങ്കെടുത്തു. ഇറാം ഗ്രൂപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഓർമമരങ്ങൾ നടുന്നതിന് പരിസ്ഥിതി പ്രവർത്തകരായ കല്ലൂർ ബാലൻ, കെ.കെ.എ. റഹ്മാൻ, ഷംസുദ്ദീൻ മാങ്കുറുശ്ശി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.