പരിസ്ഥിതി ലോല മേഖല: നെല്ലിയാമ്പതിയിലെ തോട്ടങ്ങളെ ഒഴിവാക്കി കരട് വിജ്ഞാപനം
text_fieldsപാലക്കാട്: പറമ്പിക്കുളം കടുവ സേങ്കതത്തിന് ചുറ്റുമായി പരിസ്ഥിതി ലോല മേഖല (ഇ.എസ്.ഇസെഡ്) ഉണ്ടാക്കാനുള്ള 2016ലെ കരട് വിജ്ഞാപനം പിൻവലിച്ചത് നെല്ലിയാമ്പതിയിലെ തോട്ടം ഉടമകളുടെ താൽപര്യം സംരക്ഷിക്കാൻ. പഴയ വിജ്ഞാപനത്തിൽ പെട്ട തോട്ടങ്ങളിൽ ചിലത് പൂർണമായും ഒഴിവാക്കിയാണ് 2021 ജനുവരി 28ന് പുതിയ കരട് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്. രാഷ്ട്രീയ,-ഉദ്യോഗസ്ഥ ഒത്തുകളിയുടെ ഫലമാണ് പുതിയ വിജ്ഞാപനം എന്നാണ് സൂചന. ഒഴിവാക്കപ്പെട്ട തോട്ടങ്ങളിൽ ഏറിയ പങ്കും വനം വകുപ്പുമായി കേസ് നടക്കുന്നതോ പാട്ടക്കരാർ ലംഘിച്ച് ഉടമകൾ കൈവശം വെക്കുന്നതോ ആണ്.
പറമ്പിക്കുളം കടുവ സേങ്കതത്തിന് ചുറ്റുമായി ഇ.എസ്.ഇസെഡ് ഉണ്ടാക്കുന്നതിന് ആദ്യ കരട് വിജ്ഞാപനം 2016 ജുലൈ 28നായിരുന്നു. അന്ന് 643.66 ചതുരശ്ര കി.മീ. പ്രദേശം ഇ.എസ്.ഇസെഡിൽ ഉൾപ്പെട്ടിരുന്നു.
പഴയ കരട് പിൻവലിച്ച് കഴിഞ്ഞ ജനുവരി 28ന് പുറപ്പെടുവിപ്പിച്ച പുതിയ വിജ്ഞാപനത്തിൽ വിസ്തീർണം 390.89 ചതുരശ്ര കി.മീ. ആയി ചുരുക്കി. പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെയാണ് പഴയ കരട് പിൻവലിച്ചത്. 2016ലെ കരടിൽ നെല്ലിയാമ്പതിയിലെ 26 എസ്റ്റേറ്റുകൾ പരിസ്ഥിതി ലോല മേഖലയിൽ പെട്ടിരുന്നു. പാടഗിരി (2.46 ഹെക്ടർ), പോത്തുണ്ടി (164.60), പോത്തുപാറ (136), സൂര്യപ്പാറ (236), ലില്ലി (86.43), കരടിമല (110.39), ഒാറിയെൻറൽ (192.87), ഇൗസ്റ്റ് പുല്ലാല (40.75), വെസ്റ്റ് പുല്ലാല (56.36), പതിനഞ്ച് ഏക്കർ (6.0), റോസറി (99.78), വിക്ടോറിയ (250.68), ബിയാട്രിസ് (190.30), മീര േഫ്ലാർസ് (133.32), തൂത്തമ്പാറ (142.19), പൂവ്വങ്കടവ് (48.56), കാരാപ്പാറ എ ആൻഡ് ബി (452.63), അലക്സാണ്ട്രിയ (378.20), രാജാക്കാട് (116.89), മങ്കുത്ത് (116.57), ബ്രൂക്ക്ലാൻഡ് (101.17), പകുതിപ്പാലം (123), പോത്തുമല (105), ചെറുനെല്ലി (112.50), മലക്കപ്പാറ (778.54), പെരുംപാറ (35.18) എന്നിവ.
എന്നാൽ, പുതിയ കരടിൽ ഭൂരിഭാഗവും ഒഴിവാക്കപ്പെട്ടു. ടൈഗർ റിസർവിനോട് അതിരിടുന്ന ചില തോട്ടങ്ങൾ മാത്രമാണ് ഭാഗികമായി ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.