സ്ലാബുകൾക്കു മുകളിൽ കുടിവെള്ള പൈപ്പ്; നടക്കാൻ വഴിയില്ലാതെ കാൽനടക്കാർ
text_fieldsകൊടുവായൂർ: ഇടുങ്ങിയ റോഡിനൊപ്പം സ്ലാബുകൾക്ക് മുകളിൽ കുടിവെള്ള പൈപ്പുകളും മൂലം കിഴക്കേത്തല പ്രദേശത്ത് കാൽനടയാത്ര ദുരിതം. കൊടുവായൂർ ടൗൺ മുതൽ നൊച്ചൂർ വരെ രണ്ട് കിലോമിറ്ററിലധികമുള്ള റോഡിന്റെ വീതി കുറഞ്ഞ വശങ്ങളിലാണ് നിരവധി കുടിവെള്ള പൈപ്പുകളടക്കം സ്ഥാപിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ സ്ലാബുകൾ ഇല്ലാത്തതും പ്രശ്നമാണ്. ഇതുമൂലം വാഹനങ്ങൾ വന്നാൽ മാറാനാകാതെ ഇവിടെ അപകടങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ നാല് ഡസനിലധികം അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇതിൽ ഒടുവിലത്തേതാണ് വ്യാഴാഴ്ച മദ്യപാനി ഒാടിച്ച കാറിടിച്ച് വഴിയാത്രക്കാരായ വയോധികർ മരിച്ച സംഭവം. കൊടുവായൂർ - പുതുനഗരം പ്രധാന റോഡിലും മംഗലം ഗോവിന്ദാപുരം റോഡിൽ ടൗണുകളിലാണ് അപകടങ്ങൾ പതിവ്. ഓടകളിലെ തകർന്ന കോൺക്രീറ്റ് സ്ലാബുകൾ പുന സ്ഥാപിക്കാത്തത് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ഹെൽമറ്റ് വേട്ടയിൽ മാത്രമാണ് അധികൃതർ ശ്രദ്ധിക്കുന്നതെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പരിശോധന നടത്തണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.