വെറുതെ ഒരു കുടിവെള്ള പദ്ധതി
text_fieldsകുനിശ്ശേരി: എരിമയൂർ ഗ്രാമപഞ്ചായത്തിലെ കുനിശ്ശേരി മാടമ്പാറ കുടിവെള്ള പദ്ധതി നാല് വർഷമായി നോക്കുകുത്തിയായി നിലകൊള്ളുന്നു. 200 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാൻ വിഭാവനം ചെയ്തതാണ് ഈ പദ്ധതി. ഗായത്രി പുഴയിലെ മാടമ്പാറ കടവിൽ 2020ലാണ് പദ്ധതി ആരംഭിച്ചത്. പുഴയിൽ കിണറും പുര നിർമിച്ച് അതിൽ മോട്ടോറും സ്ഥാപിച്ച് ജലവിതരണം നടത്തിയിരുന്നു. എന്നാൽ, ജല ശുദ്ധീകരണ സംവിധാനത്തിൽ കാണപ്പെട്ട അപാകതയെ തുടർന്ന് പമ്പിങ് നിർത്തിവെക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതേ സ്ഥലത്ത് മറ്റൊരു പദ്ധതിയുള്ളതിനാൽ ഇതിനെക്കുറിച്ച് ആർക്കും പരാതിയിയുമില്ല. കുടിവെള്ള പദ്ധതിയായി ഉപയോഗമില്ലെങ്കിൽ സംവിധാനത്തിൽ ആവശ്യമായ മാറ്റം വരുത്തി വെള്ളമില്ലാതെ കഷ്ടപ്പെട്ടുന്ന കാർഷിക മേഖലക്ക് ഗുണകരമാകുന്ന വിധം ലിഫ്റ്റ് ഇറിഗേഷനാക്കി മാറ്റണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.