മണ്ണൂർ പഞ്ചായത്ത് നാലാം വാർഡിൽ കുടിവെള്ള ക്ഷാമം, ദുരിതംപേറി വീട്ടമ്മമ്മാർ
text_fieldsമണ്ണൂർ: രണ്ടാഴ്ചയായി കുടിവെള്ളം നിലച്ചതോടെ മണ്ണൂർ പഞ്ചായത്തിലെ നാലാം വാർഡിൽപെട്ട നീലാഞ്ചേരി, കമ്പനിപടി, കറുകംപാറ, പ്രദേശങ്ങളിലെ നാൽപതോളം കുടുംബങ്ങൾ ദുരിതത്തിലായി. കഴിഞ്ഞ 18 വരെ വെള്ളം ലഭിച്ചിരുന്നതായി വീട്ടമ്മമാർ പറഞ്ഞു. രണ്ടാഴ്ചയായി കുടിവെള്ളം കിട്ടാക്കനിയായതോടെ പലരും പണം കൊടുത്താണ് എത്തിക്കുന്നത്.
മണ്ണൂർ പഞ്ചായത്തിെൻറ ഞാവളിൻകടവ് പദ്ധതിയിൽനിന്നാണ് ഇവിടെ കാലങ്ങളായി ജലവിതരണം നടന്നു വരുന്നത്. പഞ്ചായത്ത് അധികൃതരെ പല തവണ വിവരം ധരിപ്പിച്ചെങ്കിലും ഇതുവരെ വെള്ളം എത്തിയിട്ടില്ല. കുളിക്കാനും അലക്കാനുമായി കിലോമീറ്റർ അകലെയുള്ള പുഴയെയും കുളങ്ങളെയുമാണ് ആശ്രയിക്കുന്നത്. രോഗികളായ കുടുംബഗങ്ങളാണ് ഏറെ വലയുന്നത്. ഭക്ഷണം പാകം ചെയ്യാൻപോലും അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറാണ് ശരണം. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് വീട്ടമ്മമാരുടെ ആവശ്യം.
എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുെണ്ടന്നും വെള്ളം എത്തിക്കാൻ നടപടിയെടുക്കുമെന്നും പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ അറിയിച്ചു. രണ്ടു മാസത്തിനകം ബൃഹത് കുടിവെള്ള പദ്ധതി തുറന്ന് നൽകാനാകുമെന്നും ഇതാടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും പറഞ്ഞു. മേഖലയിലെ രോഗികളായ കുടുംബങ്ങൾക്ക് സ്വന്തം കൈയിൽനിന്ന് പണമെടുത്ത് രണ്ടു മൂന്നു തവണ ടാങ്കറിൽ വെള്ളം എത്തിച്ചു നൽകിയെന്നും പ്രസിഡൻറുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്നും വാർഡ് അംഗം ഷെഫിന നജീബ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.