Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭൂ ​സ​ർ​വേ ഇ​നി...

ഭൂ ​സ​ർ​വേ ഇ​നി ഹൈ​ടെ​ക്: നാ​ല്​ വി​ല്ലേ​ജു​ക​ളി​ൽ ഡ്രോ​ണ്‍ റീ​സ​ര്‍വേ​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
Start of drone survey  pathanamthitta district
cancel
camera_alt

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ര്‍വേ

പാ​ല​ക്കാ​ട്​: ജി​ല്ല​യി​ല്‍ റീ​സ​ര്‍വേ പൂ​ര്‍ത്തി​യാ​കാ​നു​ള്ള 41 വി​ല്ലേ​ജു​ക​ളി​ല്‍ നാ​ല് എ​ണ്ണ​ത്തി​ന്റെ റീ​സ​ര്‍വേ ഡ്രോ​ണ്‍ മു​ഖേ​ന തി​ങ്ക​ളാ​ഴ്ച തൃ​ത്താ​ല​യി​ല്‍ ആ​രം​ഭി​ക്കും. ജ​നു​വ​രി 17 ,18 തീ​യ​തി​ക​ളി​ല്‍ തൃ​ത്താ​ല വി​ല്ലേ​ജി​ലും, ഫെ​ബ്രു​വ​രി 2, 3 തീ​യ​തി​ക​ളി​ല്‍ തി​രു​മി​റ്റ​ക്കോ​ട് 1, ഫെ​ബ്രു​വ​രി 21, 22 തീ​യ​തി​ക​ളി​ല്‍ പ​ട്ടി​ത്ത​റ, മാ​ര്‍ച്ച് 10, 11 തീ​യ​തി​ക​ളി​ല്‍ തി​രു​മി​റ്റ​ക്കോ​ട് 2 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രോ​ണ്‍ റീ​സ​ര്‍വേ ന​ട​ക്കു​ക. ജി​ല്ല​യി​ല്‍ ആ​കെ 157 വി​ല്ലേ​ജു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണം (പാ​ല​ക്കാ​ട് 1, യാ​ക്ക​ര, പാ​ല​ക്കാ​ട് 3) ഇ.​ടി.​എ​സ് മെ​ഷി​ന്‍ ഉ​പ​യോ​ഗി​ച്ച് റീ​സ​ര്‍വേ പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ബാ​ക്കി 113 വി​ലേ​ജു​ക​ളു​ടെ റീ ​സ​ര്‍വ്വെ പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ല്‍ നി​ര്‍വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ബാ​ക്കി​യു​ള്ള 41ല്‍ ​നാ​ലെ​ണ്ണ​ത്തി​ന്റെ റീ​സ​ർ​വേ​യാ​ണ് ഡ്രോ​ണ്‍ മു​ഖേ​ന തു​ട​ക്ക​മി​ടു​ന്ന​ത്. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ​ർ​വേ ചെ​യ്യു​ന്ന​തി​ന് കേ​ന്ദ്ര പ​ഞ്ചാ​യ​ത്ത് രാ​ജ് മ​ന്ത്രാ​ല​യം വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് സ്വാ​മി​ത്വ. പ​ദ്ധ​തി​യു​ടെ ചെ​ല​വ് റീ​ബി​ല്‍ഡ് കേ​ര​ള ഇ​ന്‍ഷ്യേ​റ്റി​വ് വ​ഹി​ക്കും. ജി​ല്ല​ത​ല​ത്തി​ല്‍ ജി​ല്ല ക​ല​ക്​​ട​ര്‍ ചെ​യ​ര്‍പേ​ഴ്‌​സ​നാ​യി ഏ​ഴ് അം​ഗ​ങ്ങ​ളു​ള്‍ക്കൊ​ള്ളു​ന്ന ജി​ല്ല​ത​ല നി​ര്‍വ​ഹ​ണ ക​മ്മി​റ്റി​ക്കാ​യി​രി​ക്കും അ​ത​ത് ജി​ല്ല​യി​ലെ ഡി​ജി​റ്റ​ല്‍ സ​ർ​വേ​യു​ടെ മേ​ല്‍നോ​ട്ട ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drone survey
News Summary - Drone survey
Next Story