ലഹരി വിൽപന സജീവം; പരിശോധനയില്ല
text_fieldsകൊല്ലങ്കോട്: കഞ്ചാവ് വിൽപനയുടെ ഇടത്താവളങ്ങൾ വർധിക്കുന്നു. കൊല്ലങ്കോട്, കൊടുവായൂർ, പുതുനഗരം, മുതലമട പെരുവെമ്പ് പഞ്ചായത്തുകളിലാണ് പത്തിലധികം പ്രദേശങ്ങളിൽ കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കളുടെ ചില്ലറ വിൽപന നടത്തുന്നത്. കൊല്ലങ്കോട് പഞ്ചായത്തിൽ കുരുവിക്കൂട്ടുമരം, ചിക്കണാമ്പാറ, ആനമാറി, കുറ്റിക്കാണം, ചീരണി, പയ്യലൂർ, അരുവന്നൂർ പറമ്പ് എന്നിവിടങ്ങളിലും പുതുനഗരം റെയിൽവേ ലൈൻ, റെയിൽവേ സ്റ്റേഷൻ പരിസരം, റെയിൽവേ ക്വാർട്ടേഴ്സ്, വിരിഞ്ഞിപ്പാടം റോഡ്, കൊടുവായൂരിൽ ബസ് സ്റ്റാൻറ് പരിസരം, പിട്ടുപീടിക, മന്ദത്തുകാവ്, നൊച്ചൂർ, വെമ്പല്ലൂർ റോഡ്, ഒറ്റപ്പന, പാലത്തുള്ളി റോഡ്, അപ്പളം - കനാൽ റോഡ്, തണ്ണിശേരി എന്നിവിടങ്ങളിലും വടവന്നൂർ പഞ്ചായത്തിലും കഞ്ചാവ് വിൽപന വ്യാപകമാണ്.
ബൈക്കുകളിലും കാറുകളിലുമാണ് ചില്ലറ വിൽപനക്കാർ എത്തുന്നത്. വൈദ്യുത പോസ്റ്റിന്റെ നമ്പർ, കനാൽ കൾവർട്ടുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രം, വിജനമായ പ്രദേശത്ത് ചില വൻമരങ്ങൾ എന്നിവയുടെ അടയാളങ്ങളും മാപ്പ് ലൊക്കേഷനും ഉപയോഗിച്ചാണ് വിൽപന. വിദ്യാർഥികളും ഇവരുടെ ഇരകളാണ്.
എക്സൈസ്, പൊലീസ് പരിശോധന അൽപം പുറകോട്ടു പോയത് ലഹരി വിൽപന സജീവമാകാൻ ഇടയാക്കി. വിദ്യാർഥികളെ ഇരയാക്കി ലഹരി വിൽപന നട ത്തുന്നവർക്കെതിരെ പൊലീസ്, എക്സൈസ് എന്നിവ സംയു ക്തമായി സ്കൂൾ തലങ്ങളിൽ ജാഗ്രതാ ഗ്രൂപ്പുകൾ സജീവമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.