സാമ്പത്തിക -സാമൂഹിക മുന്നേറ്റം ഉണ്ടാകുന്നത് വിദ്യാഭ്യാസത്തിലൂടെ -വി.ഡി. സതീശൻ
text_fieldsമണ്ണാര്‍ക്കാട്: നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഷംസുദ്ദീന് എം.എല്‍.എ നടപ്പാക്കിവരുന്ന ഫ്ലെയിം പദ്ധതിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സാമ്പത്തിക -സാമൂഹിക മുന്നേറ്റം ഉണ്ടാകുന്നത് വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയാണെന്നും സ്വപ്നം മാത്രം പോര ലക്ഷ്യത്തിലെത്താൻ കഠിന പ്രയത്നവും വേണമെന്നും വി.ഡി.സതീശൻ പറഞ്ഞു. മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയിൽ അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോസഫ് അന്നംകുട്ടി ജോസ്, മന്‍സൂറലി കാപ്പുങ്ങല്‍ എന്നിവരുടെ മോട്ടിവേഷൻ ക്ലാസും നടന്നു.
നിയോജകമണ്ഡലം പരിധിയിലെ എന്‍.എം.എം.എസ്., യു.എസ്.എസ്., എല്‍.എസ്.എസ്. സ്കോളര്‍ഷിപ്പ് വിജയികള്‍, വിവിധ പ്രവേശന പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ എന്നിവരെ അനുമോദിച്ചു. ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ മണ്ണാര്‍ക്കാട് സ്വദേശികളായ അഭിലാഷ്, ഷബീബ് അലി എന്നിവർക്കുള്ള ആദരം രക്ഷിതാക്കളായ ഉമ, ടി.കെ.സിദ്ദീഖ് എന്നിവർക്ക് കൈമാറി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.
മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഗഫൂർ കൊൽകളത്തിൽ, മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, കെ.പി.സി.സി.ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അഡ്വ.ടി.എ.സിദ്ദീഖ്, റഷീദ് ആലായൻ, യു.ടി.രാമകൃഷ്ണൻ, എ.കെ.അബ്ദുൽ അസീസ്, ടി.എ.സലാം, കല്ലടി അബൂബക്കർ, പൊൻപാറ കോയക്കുട്ടി, ജില്ല വിദ്യാഭ്യാസ ഓഫീസർ ജയരാമൻ നാമത്ത്, മണ്ണാർക്കാട് എ.ഇ.ഒ അബൂബക്കർ, കെ.പി.എസ്.പയ്യനടം, അസീസ് ഭീമനാട്, സംഘാടക സമിതി ചെയര്മാന് ഹമീദ് കൊമ്പത്ത്, കണ്‍വീനര്‍ പ്രഫ.ടി. സൈനുല്‍ ആബിദ്, കെ.ജി.ബാബു, ജോബ് ഐസക്, പി. ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.