എടത്തനാട്ടുകര വനിത വ്യവസായ കോംപ്ലക്സ് നോക്കുകുത്തി
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര വനിത വ്യവസായ കോംപ്ലക്സ് ഉദ്ഘാടനം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും നോക്കുകുത്തിയായി തുടരുന്നു.
കേന്ദ്രം കുടുംബശ്രീ വനിതകൾക്ക് വിപണനത്തിനായോ സംരംഭത്തിനായോ തുറന്നുകൊടുത്തിട്ടില്ല. 2012-13 വർഷത്തിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയാണ് ആറ് മുറികളുള്ള വനിത വ്യവസായ കോംപ്ലക്സ് നിർമിച്ചത്.
കുടുംബശ്രീ അംഗങ്ങൾക്ക് കുറഞ്ഞ വാടകനിരക്കിൽ അവർ ഉണ്ടാക്കിയ ഉൽപന്നങ്ങളും മറ്റും കച്ചവടം ചെയ്യാൻ ഉദ്ദേശിച്ചായിരുന്നു എല്ലാ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചത്. എന്നാൽ, വാടക നിശ്ചയിക്കുകയോ കെട്ടിടം തുറന്നുകൊടുക്കുകയോ ചെയ്യാത്തതിനാൽ ആർക്കും ഉപകാരപ്പെടുന്നില്ല. ഇതിനിടെ 2018ലെ പ്രളയത്തിൽ ഉപ്പുകുളം ഓടക്കളത്ത് മലഞ്ചരിവിൽ താമസിച്ചിരുന്ന ആദിവാസികളുടെ ക്യാമ്പായി ഇവിടെ പ്രവർത്തിച്ചു. അറ്റകുറ്റപ്പണിക്കുശേഷം വനിതകൾക്ക് വിപണനത്തിന് നൽകുമെന്ന് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.