നിലംപൊത്താറായ വീട്ടിൽ ഭീതിയോടെ വയോധികനും കുടുംബവും
text_fieldsപെരിങ്ങോട്ടുകുറുശ്ശി: 80 വർഷത്തോളം പഴക്കമുള്ള ഏതുസമയവും നിലംപൊത്താറായ വീട്ടിൽ ജീവൻ കൈയിൽ പിടിച്ച് ഹൃദ്രോഗിയായ വയോധികനും കുടുംബവും.
പെരിങ്ങോട്ടുകുറുശ്ശി പിലാപ്പുള്ളി പുറ്റുണ്ട വീട്ടിൽ കോയൻ (75), ഭാര്യ ബീഫാത്തിമ (70), മകളും അവരുടെ മക്കളുമാണ് കഴിയുന്നത്. കാലപ്പഴക്കത്തിൽ ദ്രവിച്ച മേൽക്കൂരയിൽനിന്ന് ഓട് താഴെ വീണ് തകർന്നിട്ടുണ്ട്. അതിനാൽ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് നിരത്തിയാണ് ഇവർ കഴിയുന്നത്. മൺചുമരുകൾ നനഞ്ഞ് കുതിർന്നിട്ടുണ്ട്.
തല ചായ്ക്കാൻ മറ്റൊരിടമില്ലാത്തതിനാൽ ഏതു സമയവും തകർന്നുവീഴാവുന്ന വീട് തന്നെയാണ് ഇവർക്ക് ശരണം. മഴ പെയ്താൽ രാത്രി ഉറക്കമൊഴിച്ച് നേരം വെളുപ്പിക്കും. വീടിനായി നിരവധി തവണ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും പലപ്പോഴും രാത്രി ഉറക്കമൊഴിക്കുന്നത് ഹൃദോഗിയായ തന്നെ ഏറെ ക്ഷീണിതനാക്കിയിട്ടുണ്ടെന്നും കോയ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.