ഒഴുക്കിൽപ്പെട്ട വയോധികയെ കണ്ടെത്തിയില്ല; തിങ്കളാഴ്ച തിരച്ചിൽ പുനരാരംഭിക്കും
text_fieldsകൊടുന്തിരപ്പുള്ളി: പൂടൂരിൽ പുഴയിലെ കുളിക്കടവിൽ കുളിക്കാനിറങ്ങിയ വയോധികയെ കാൽവഴുതി ഒഴുക്കിൽപ്പെട്ട് കാണാതായി. കൊടുന്തിരപ്പുള്ളി പൂടൂർ കുണ്ടുപറമ്പ് വീട്ടിൽ പരേതനായ കുഞ്ഞിക്കുട്ടന്റെ ഭാര്യ തത്ത (65) ആണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12.30ന് പൂടൂർ തടയണക്ക് സമീപം ആനപ്പാറ കടവിൽ കുളിച്ചുകൊണ്ടിരിക്കെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. പാലക്കാട്ടുനിന്നെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ഞായറാഴ്ച വൈകുന്നേരം 5.30 വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ ഫൈബർബോട്ട് എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കാനാണ് തീരുമാനം. കർഷകത്തൊഴിലാളിയാണ് തത്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.