പാലക്കാടും വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ എത്തുന്നു
text_fieldsകാഞ്ഞിരപ്പുഴ: ജില്ലയിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷൻ നിർമാണം കാഞ്ഞിരപ്പുഴയിൽ പുരോഗമിക്കുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് മുൻവശത്താണ് സർക്കാർ ഏജൻസിയായ അനർട്ടിെൻറ നേതൃത്വത്തിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.
കേന്ദ്രസർക്കാറിെൻറ നിയന്ത്രണത്തിലുള്ള എനർജി എഫിഷ്യൻസി സർവിസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിർമാണച്ചുമതല. 142 കിലോവാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് ഇവിടെയൊരുക്കുന്നത്. ജില്ലയിലെ രണ്ടാമത്തെ ചാർജിങ് സ്റ്റേഷൻ കുളപ്പുള്ളി ബസ്സ്റ്റാൻഡിലാണ് ഒരുക്കുന്നത്. കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ സ്ഥലം വാടകക്കെടുത്താണ് ചാർജിങ് സ്റ്റേഷനൊരുക്കുന്നത്. സ്റ്റേഷനിൽനിന്നുള്ള ലാഭവിഹിതമാണ് ജലസേചനവകുപ്പിന് ലഭിക്കുക.
കേരളത്തിൽ മുഴുവൻ ചാർജിങ് സ്റ്റേഷനുകൾക്കും സ്ഥലമൊരുക്കുന്നത് അനർട്ടാണ്. ഓൺലൈൻ സംവിധാനത്തിലൂടെയാണ് വാഹനങ്ങൾ ചാർജ് ചെയ്യുക. ജീവനക്കാരുടെ സേവനമുണ്ടാകില്ല. ഇലക്‌ട്രിഫൈൻ എന്ന ആപ്പിലൂടെയാണ് ചാർജ് ചെയ്യുന്നതിനുള്ള ബുക്കിങ്, പണമടയ്ക്കൽ എന്നിവ ചെയ്യേണ്ടത്. മറ്റുള്ള ചാർജിങ് പോയൻറുകളെക്കുറിച്ചുള്ള വിവരവും ഈ ആപ്പിൽ ലഭിക്കും. ചാർജുചെയ്യാൻ ഉപഭോക്താവുതന്നെ മെഷീൻ വാഹനമായി ബന്ധിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.