വൈദ്യുതി അപകടങ്ങൾ: ഈ വർഷംപൊലിഞ്ഞത് 24 ജീവനുകൾ
text_fieldsപാലക്കാട്: ജില്ലയിൽ ഈ വ൪ഷം വൈദ്യുതി അപകടങ്ങളിൽ ഇതുവരെ പൊലിഞ്ഞത് 24 മനുഷ്യജീവനുകൾ. 14 മൃഗങ്ങളും വൈദ്യുതി അപകടങ്ങളിൽ ഇല്ലാതായിട്ടുണ്ട്. 41 വൈദ്യുതി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അനധികൃതമായി നടത്തിയ വൈദ്യുതി അപകടങ്ങളിൽ ഒമ്പത് ആളുകളാണ് മരണപ്പെട്ടത്. ആറ് പേ൪ക്ക് പരിക്കേറ്റതായും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് വ്യക്തമാക്കി. വന്യമൃഗങ്ങളിൽനിന്ന് കൃഷി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മിക്കയിടത്തും അനധികൃതമായി വൈദ്യുതി കെണി വക്കുന്നത്. എന്നാൽ വൈദ്യുതി കെണിയറിയാതെ അതിൽപ്പെട്ടാണ് മിക്ക മനുഷ്യജിവനുകളും പൊലിയുന്നത്. കഴിഞ്ഞ ദിവസം വാളയാർ അട്ടപ്പള്ളത്ത് വൈദ്യുത കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച രണ്ടു പേ൪ക്കും ഇതുമായി യാതൊരു ബന്ധവുമില്ല. ഇതിന് മുമ്പ് കോട്ടായി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളും വടക്കഞ്ചേരി സ്റ്റേഷൻ പരിധിയിൽ രണ്ട് സംഭവങ്ങളിലായി ഒരു പുരുഷനും സ്ത്രീയും ഒറ്റപ്പാലത്ത് ഒരു സ്ത്രീയും ഇത്തരത്തിൽ അനധികൃത വൈദ്യതി കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു.
കൃഷി സംരക്ഷണത്തിന്റെ മറവിൽ അനിധികൃതമായി മൃഗങ്ങളെ കൊല്ലാനാണ് വൈദ്യുതി കെണി ഒരുക്കുന്നത്. വൈദ്യതിലൈനിൽനിന്ന് നേരിട്ടാണ് വൈദ്യുതി പ്രവഹിപ്പിക്കുന്നത്. അനധികൃതമായതിനാൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാറില്ല. അതേസമയം വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ അനുമതിയോടെ, വൈദ്യുത വേലികൾ ഉപയോഗിക്കുന്നതാണ്. പൾസ് രൂപത്തിൽ വൈദ്യുതി പ്രവഹിപ്പിക്കുന്ന ഇലക്ട്രിക് ഫെൻസ് എനർജിസർ കൊണ്ടുള്ള വൈദ്യുതി വേലി മാത്രമേ അനുവദനീയമായിട്ടുള്ളൂ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പുമായി ബന്ധപ്പെട്ടാൽ കൂടതൽ വിവരങ്ങൾ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.