പുറേമ്പാക്കിലെ ആറ് ആദിവാസി കുടുംബങ്ങൾക്ക് വെളിച്ചമെത്തി
text_fieldsമുതലമട: പുറേമ്പാക്കിലെ ആറ് ആദിവാസി കുടുംബങ്ങൾക്ക് വെളിച്ചമെത്തി. ഭൂമിയും റേഷൻ കാർഡുമില്ലാതെ പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ ദുരവസ്ഥ ആഴ്ചകൾക്ക് മുമ്പ് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റവന്യൂ, ട്രൈബൽ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് റേഷൻ കാർഡ് ലഭ്യമാക്കിയിരുന്നു. കെ.എസ്.ഇ.ബി അധികൃതരുടെ ഇടപെടൽ മൂലമാണ് സൗജന്യ വൈദ്യുതിയെത്തിക്കുന്നത്.
ഓലക്കുടിലായതിനാൽ മീറ്ററും സ്വിച്ച് ബോർഡും സ്ഥാപിക്കാനുള്ള ഭിത്തി നിർമിക്കാൻ സാധിക്കാത്ത ആദിവാസി കുടുംബങ്ങൾക്ക് പൊതുപ്രവർത്തകരായ നാച്ചിമുത്തു, ഡി.വൈ. ഷൈഖ് മുസ്തഫ എന്നിവർ ഭിത്തി സൗജന്യമായി നിർമിച്ചുനൽകാൻ തയാറായത് സഹായകമായി. വെളിച്ചമെത്തുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് അഞ്ച് പതിറ്റാണ്ടായി ഓലക്കുടിലിൽ താമസിക്കുന്ന മാരിമുത്തുവും ഭാര്യയും പറഞ്ഞു.
മാരിമുത്തുവിെൻറ മക്കൾക്ക് ഓൺലൈൻ പഠനത്തിന് ഇനി ടെലിവിഷനാണ് വേണ്ടത്. ഏഴ് ആദിവാസി കുടുംബങ്ങളിലായി 13ലധികം വിദ്യാർഥികളാണ് ഉള്ളത്. കുടിലുകളിൽ വെളിച്ചമെത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ ഭൂമി നൽകി ഭവനപദ്ധതികളിൽ ഉൾപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.