പാലക്കാട് ജില്ല ആശുപത്രിയില്‍ ഇലക്ട്രോ ഫിസിയോളജി ലാബ് ഉദ്ഘാടനം ചെയ്തു
text_fieldsപാലക്കാട്: ജില്ല ആശുപത്രിയില്‍ ഇലക്ട്രോ ഫിസിയോളജി ലാബ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഇ.ഇ.ജി, വിഡിയോ ഇ.ഇ.ജി, നര്‍വ് കണ്ടക്ഷന്‍ സ്റ്റഡി, ഇ.എം.ജി, വി.ഇ.പി പരിശോധനകള്‍ ഈ മെഷീനിലൂടെ നടത്താം. അപസ്മാരം മൂലം ബുദ്ധിമുട്ടുന്നവര്‍, ഞരമ്പ്, മസില് സംബന്ധമായ രോഗങ്ങള്‍ക്കുള്ള പരിശോധനകള്‍ എന്നിവയും കുറഞ്ഞ നിരക്കില്‍ ചെയ്യാന്‍ സാധിക്കും.
ജില്ല ആശുപത്രിയിലെ ന്യൂറോളജിസ്റ്റ്, ന്യൂറോ ടെക്നീഷ്യന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുക. ഡെപ്യൂട്ടി ഡി.എം.ഒ സെല്‍വരാജ്, ജില്ല പഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഷാബിറ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, ന്യൂറോളജിസ്റ്റ് ഡോ. ജലിസാ ബീവി, ആര്.എം.ഒ ഡോ. ഷൈജ, ഡോക്ടര്‍മാര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.