ആന സെൻസസിന് തുടക്കം
text_fieldsപറമ്പിക്കുളം: കാട്ടാനകളുടെ എണ്ണം തിട്ടപ്പെടുത്താൻ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിൽ ആന സെൻസസ് ആരംഭിച്ചു. പറമ്പിക്കുളം കടുവ സങ്കേതം, ആനമല കടുവസങ്കേതം എന്നിവിടങ്ങളിൽ ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ആശയവിനിമയം നടത്തിയാണ് കണക്കെടുപ്പ് പുരോഗമിക്കുന്നത്. ബുധനാഴ്ച രാവിലെ സർവേ നടപടി കൾ ആരംഭിച്ചു. പറമ്പിക്കുളത്ത് 30ലധികം വരുന്ന സംഘവും ആനമല കടുവ സങ്കേതത്തിൽ 42ലധികം വരുന്ന സംഘവുമാണ് സെൻസസിനുള്ളത്. വനംവകുപ്പ് ജീവനക്കാരും സന്നദ്ധപ്രവർത്തകരും മൂന്നു ദിവസത്തെ സെൻസസിൽ ആനകളെ നേരിട്ട് നിരീക്ഷിച്ച് കാൽപാടുകളും മറ്റും രേഖപ്പെടുത്തും.
ഏഷ്യൻ കാട്ടാനകൾ കൂടുതലുള്ള പ്രദേശങ്ങളിലൊന്നായ മുതുമല കടുവസങ്കേതത്തിലും സർവേ നടപടികൾ പുരോഗമിക്കുകയാണ്. 228 വനംവകുപ്പ് ജീവനക്കാർക്കും 50 സന്നദ്ധപ്രവർത്തകർക്കും ഇന്നലെ മുതുമല തെപ്പക്കാട്ട് ആനകളുടെ കണക്കെടുപ്പ് രീതികളെക്കുറിച്ച് പരിശീലനം നൽകി. നേർരേഖയിലുള്ള ആനകളുടെ നേരിട്ടുള്ള നിരീക്ഷണം, ആനകളുടെ സഞ്ചാരം കൂടുതലുള്ള പ്രദേശങ്ങൾ, കുളങ്ങൾ, ചെറിയ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്നു തരത്തിലാണ് സെൻസസ്. എല്ലാ വിവരങ്ങളും സംയോജിപ്പിച്ച് മൊത്തം എണ്ണം അതത് സംസ്ഥാനങ്ങളിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.