ജനവാസ മേഖലയിൽ പകലും ആനകൾ
text_fieldsകാട്ടാനകൾ പകലിലും ജനവാസ മേഖലയിൽ എത്തിയപ്പോൾ തുരത്താൻ ശ്രമിക്കുന്ന വനപാലകർ
അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്ത് പാടവയൽ- അബ്ബണ്ണൂർ ഭാഗത്ത് ജനവാസ മേഖലയിൽ ഭീതി പടർത്തി ശനിയാഴ്ച പകൽ കാട്ടനക്കൂട്ടം ഇറങ്ങി. നാട്ടുകാരും വനപാലകരും ചേർന്ന് ഏറെ ശ്രമകരമായി പുലർച്ചെ പതിനൊന്ന് മണിയോടെ ആനകളെ കാട് കയറ്റിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ ശല്യം രൂക്ഷമാണ്. രാവിലെ എട്ട് മണിയോട് കൂടി പുറത്തിറങ്ങിയ ഒറ്റയാൻ തൊഴിലുറപ്പ് പണി നടക്കുന്ന സ്ഥലത്തെത്തിയതോടെ തൊഴിലാളികൾ ഓടി മാറി.തുടർന്ന് വനംവകുപ്പ് ദ്രുത കർമസേന സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള ശ്രമമാരംഭിച്ചു. നാട്ടുകാരുടെ കൂടി സഹായത്തോടെ ഏറെ ശ്രമകരമായാണ് ആനകളെ തിരികെ കാട്ടിലേക്ക് കയറ്റിയത്. ഏത് സമയത്തും ആനകൾ തിരികെയെത്തുമെന്ന ഭീതിയിലാണ് പ്രദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.