ആരോഗ്യ കേന്ദ്രങ്ങൾക്ക് ‘അടിയന്തര ചികിത്സ’; മങ്കര ഉപകേന്ദ്രം നവീകരിക്കാൻ നടപടി
text_fieldsപത്തിരിപ്പാല: മഴയിൽ തകർന്ന മങ്കര കൂട്ടുപാതയിലെ ആരോഗ്യ ഉപകേന്ദ്രം പുതുക്കി നിർമിക്കാൻ നടപടി. ഇതിനായി വി.കെ. ശ്രീകണ്ഠൻ എം.പി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
അഞ്ചു വർഷത്തിലേറെയായി തകർച്ച ഭീഷണിയിലായിരുന്ന കേന്ദ്രത്തിന്റെ ചുമരുകൾ ഈ മഴക്കാലത്ത് പൂർണമായി തകർന്നിരുന്നു. ഉപകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചതിനാൽ നിരവധി വീട്ടമ്മാർ ബുദ്ധിമുട്ടിയിരുന്നു. നിലവിൽ കുട്ടികൾക്ക് കുത്തിവെപ്പിനടക്കം വെള്ള റോഡിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകേണ്ട അവസ്ഥയാണ്. ഭരണാനുമതി ലഭിച്ചാലുടൻ പ്രവൃത്തി തുടങ്ങാനാകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.