അളവ് തെറ്റിച്ച് പാന്റ്സ് തയ്ച്ചു: നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമീഷൻ ഉത്തരവ്
text_fieldsപാലക്കാട്: പാന്റ്സ് തയ്ച്ചത് അളവ് തെറ്റിച്ചാണെന്നും അതുമൂലം ഉപയോഗിക്കാൻ പറ്റാതായെന്നുമുള്ള പരാതിയിൽ തയ്യൽ ഷോപ്പുടമ ഹരജിക്കാരന് 7000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവിലേക്ക് 5000 രൂപയും നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധിച്ചു. നൂറണി വെട്ടിയോളിൽ അനൂപ് ജോർജ് ജോസഫ് നൽകിയ പരാതിയിൽ പാലക്കാട് താരേക്കാട് മോഡേൺ ഫാഷൻ ഹോം പ്രൊപ്രൈറ്റർ അബ്ദുസ്സലാമിനെതിരെയാണ് വിധി.
2015 നവംബർ 21നാണ് സംഭവം. ശരിയായ അളവിലാണ് പാന്റ്സ് തയ്ച്ചുനൽകിയതെന്നായിരുന്നു ഷോപ്പുടമയുടെ വാദം. എന്നാൽ, കേസിൽ കമീഷനായി നിശ്ചയിക്കപ്പെട്ട കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ വിദഗ്ധർ, പാന്റ്സ് തയ്ച്ചതിൽ അപാകമുണ്ടെന്ന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.