എക്സൈസിനെ പ്രതിരോധത്തിലാക്കി;പൊലീസിന്റെ സ്പിരിറ്റ് വേട്ട
text_fieldsപാലക്കാട്: ജില്ലയിൽ പൊലീസിന്റെ സ്പിരിറ്റ് വേട്ട എക്സൈസിനൈ പ്രതിരോധത്തിലാക്കുന്നു. സമീപകാലത്ത് ജില്ലയിൽ കുടുതൽ സ്പിരിറ്റ് കേസുകൾ പിടികൂടിയത് പൊലീസാണ്.
ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് ഒരുവകുപ്പ് തന്നെ ഉണ്ടായിട്ടും സ്പിരറ്റ് കേസുകളിൽ കാര്യക്ഷമല്ലെന്ന് പരാതിയുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ദിവസേന എക്സൈസ് പിടികൂടുന്നുണ്ടെങ്കിലും സ്പിരിറ്റുമായി ബന്ധപ്പെട്ട് പ്രധാന കേസുകൾ കണ്ടെത്തുന്നതിൽ മനപ്പൂർവം വീഴ്ച വരുത്തുന്നതായാണ് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ജില്ലയിലെ ഒരുവിഭാഗം എക്സൈസ് ജീവനക്കാർ സ്പിരിറ്റ് ലോബികളുമായുള്ള അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് ഇതിലൂടെ തെളിയിക്കുന്നത്.
സംസ്ഥാനത്തേക്ക് എത്തുന്ന സ്പരിറ്റിന്റെ സിംഹഭാഗവും പാലക്കാട് വഴിയാണ് എത്തുന്നത്. എന്നിട്ടും സ്പിരിറ്റ് കേസുകൾ കണ്ടെത്താനാവുന്നില്ല. മുൻ വ൪ഷങ്ങളിൽ പ്രധാന സ്പരിറ്റ്, വ്യാജ കള്ള് കേസുകളിൽ ലോക്കൽ എക്സൈസ് സംഘത്തെ ഒഴിവാക്കി ജില്ലയിലെ എക്സൈസ് ഇൻറിലിജൻസും മറ്റ് യൂനിറ്റും ചേർന്നാണ് പിടികൂടിയത്.
ലോക്കൽ എക്സൈസ് സംഘത്തിന് വീഴ്ച പതിവായതോടെ രണ്ടുവ൪ഷം മുമ്പ് നടന്ന അണയക്കപാറ സംഭവത്തിൽ ഉദ്യോഗസ്ഥർക്കുള്ള പങ്കിനെ സംബന്ധിച്ച് വിജിലൻസ് എസ്.പി കെ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. അന്ന് നടപടി നേരിട്ട പല ഉന്നത ഉദ്യോഗസ്ഥരിൽ പലരും ഇന്ന് ജില്ലയിലെ എക്സൈസിന്റെ പ്രധാന സ്ഥാനങ്ങളിൽ തിരിച്ചെത്തി.
ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന സ്പിരിറ്റിന്റെ ഇടത്താവളം കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി ജില്ലകളാണ്. ആന്ധ്ര, കർണാടക, തമിഴ്നാടിന്റെ ഇതര ജില്ലകൾ എന്നിവടങ്ങളിൽ എത്തുന്ന സ്പരിറ്റ് സൂക്ഷിക്കുന്നത് ഈറോഡ്, സേലം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്. ഇവിടെ നിന്നാണ് ആവശ്യാനുസരണം സമയവും സന്ദർഭവും നോക്കി കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നത്.
കേരളത്തിലെ രണ്ടാമത്തെ വ്യവസായ കേന്ദ്രമാണ് കഞ്ചിക്കോടും സംസ്ഥാനത്തെ 14 ജില്ലകളിലേക്കും കള്ള് പോകുന്ന ചിറ്റൂരും അതിർത്തി പ്രദേശങ്ങളാണ്. കഞ്ചിക്കോട് മാത്രം വിദേശ മദ്യനിർമാണത്തിനായി പ്രധാനപ്പെട്ട അഞ്ച് ഡിസ്റ്റിലറികൾ പ്രവർത്തിക്കുന്നുണ്ട്. ചിറ്റൂർ, കഞ്ചിക്കോട് മേഖലകളിലെ ഇടവഴികളിലൂടെ ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കുറച്ചുസമയം മതി.
അതിർത്തി കടന്ന കേരളത്തിലെത്തുന്ന സ്പരിറ്റ് കൂടുതലും സുക്ഷിക്കുന്നത് മറ്റ് ജില്ലകളിലാണ്. ദേശീയപാത വഴി സാധനം വളരെ വേഗം നിർദിഷ്ട സ്ഥലത്ത് എത്തിക്കാനും കഴിയും. കേരളത്തിലേക്ക് പ്രവേശിക്കുന്ന മറ്റ് അതിർത്തികൾ കുടുതലും വനമേഖല ഉൾപ്പെടുന്നതിനാൽ പരിശോധന കൂടുതലാണ്. ഈ സാഹചര്യങ്ങൾ മുതലെടുത്താണ് സ്പിരിറ്റ് ലോബികൾ വാളയാർ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്പിരിറ്റ് എത്തുന്നത്.
കഞ്ചിക്കോട്ടെ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് വ്യാവസായിക സ്പിരിറ്റ് ആവശ്യമാണ്. ഇതിന്റെ മറവിലും അനധികൃതമായി സ്പിരിറ്റ് എത്തുന്നുണ്ട്. എന്നാൽ അനധികൃതമായി കടത്തുന്ന സ്പരിറ്റ് കേസുകൾപിടികൂടന്നതിൽ ജില്ലയിലെ എക്സൈസിന് വീഴ്ച പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.