കോവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ വായ്പ പീപ്പ്ൾസ് ഫൗണ്ടേഷൻ തിരിച്ചടച്ചു
text_fieldsപാലക്കാട്: വീട് വെക്കാനായി സഹകരണ ബാങ്കിൽനിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത ശേഷം കോവിഡ് ബാധിച്ചു മരിച്ച പ്രവാസിയുടെ വായ്പ പീപ്പ്ൾസ് ഫൗണ്ടേഷൻ തിരിച്ചടച്ചു. പാലക്കാട് ആന്ത്രാംകുന്ന് സ്വദേശിയാണ് 14 വർഷത്തെ പ്രവാസത്തിനിടയിൽ മൂന്ന് സെൻറ് ഭൂമി വാങ്ങുകയും അതിൽ വീടു നിർമിക്കാൻ അഞ്ചു ലക്ഷം രൂപ പാലക്കാട് സര്‍വിസ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കുകയും ചെയ്തത്. ഗൾഫിലെ ചെറിയ സമ്പാദ്യത്തിൽനിന്ന് തന്നെ അത് അടച്ചുതീർക്കാൻ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. ഇതിൽ വായ്പ തിരിച്ചടവ് രണ്ടു ഗഡു അടക്കുകയും ചെയ്തു. നാട്ടിൽ അവധിക്കു വന്ന വേളയിലാണ് അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചത്.
തുടർന്നാണ് കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തെ സംരക്ഷിക്കാൻ പീപ്പ്ൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ച 'തണലൊരുക്കാം ആശ്വാസമേകാം' പദ്ധതിയിൽ കുടുംബം സഹായത്തിന് അപേക്ഷിച്ചത്.
ബാങ്കുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീർപ്പാക്കിയാണ് 4.88 ലക്ഷം രൂപ അടച്ച് വായ്പ തീർപ്പാക്കിയത്. തുക പീപ്പ്ൾസ് ഫൗണ്ടേഷൻ ജില്ല കോഒാഡിനേറ്റർ ബഷീർ പുതുക്കോട് ബാങ്ക് മാനേജർക്ക് കൈമാറി.ഇതിനകം 56 കുടുംബങ്ങളെ ഈ പദ്ധതി പ്രകാരം സഹായിച്ചതായി അദ്ദേഹം അറിയിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്വി, വൈസ് പ്രസിഡൻറ് അബ്ദുസ്സലാം മേപ്പറമ്പ്, മേപ്പറമ്പ് നാസിം എ.കെ. ഫിർദൗസ്, റിയാസ് ഖാലിദ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.