പറമ്പില്‍ കുഴിയെടുക്കവെ സ്ഫോടനം; യുവാവിന് പരിക്ക്
text_fieldsആനക്കര: പറമ്പില്‍ കുഴിയെടുക്കവെയുണ്ടായ സ്ഫോടനത്തിൽ യുവാവിന് പരിക്കേറ്റു. കപ്പൂര്‍ കാഞ്ഞിരത്താണി പരക്കാട്ട് വീട്ടില്‍ വിനോദിനാണ് (38) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഇരുകണ്ണിനും സാരമായി പരിക്കേറ്റ വിനോദിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിലാക്കി. ചത്ത പാമ്പിനെ കുഴിച്ചിടാനായി കുഴിയെടുക്കുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. കരിമരുന്ന് അടങ്ങിയതാണ് പൊട്ടിയ വസ്തുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്ത് ക്ഷേത്രം ഉള്‍പ്പെടെയുള്ളതിനാല്‍ ഉത്സവകാലത്തോ മറ്റോ പൊട്ടാതെ മണ്ണിനടിയില്‍ പോയ പടക്കമാകാം കൈക്കോട്ട് തട്ടി പൊട്ടിയതെന്നും പറയുന്നു.
ചാലിശ്ശേരി സി.ഐ എ. പ്രതാപ്, സയൻറിഫിക്ക് ഓഫിസര്‍ പി.പി. സൂഫിയ, എസ്.ഐമാരായ ടി. വിജയകുമാര്‍, എന്‍.പി. സത്യന്, എ.എസ്.ഐ കെ.എ. ഡേവിഡ്, എസ്.സി.പി.ഒ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി. സ്ഫോടനത്തില്‍ ചെറിയ കുഴി രൂപപ്പെട്ടു. പരിശോധനയില്‍ കരിമരുന്നിെൻറ അംശമാണ് കണ്ടെത്തിയിട്ടുള്ളത്.
വിശദ പരിശോധനക്കുശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാലിശ്ശേരി സി.ഐയുടെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.