മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; മൂന്നുപേർ പിടിയിൽ
text_fieldsആലത്തൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേരെ ആലത്തൂർ പൊലീസ് പിടികൂടി. ആലപ്പുഴ കോമളപുരം സ്വദേശി അജിത്ത് (28), ആലത്തൂർ വാനൂർ പൊട്ടിമട സ്വദേശി അനൂപ് (34), ആലുവ വടക്കുംതല പൈപ്പ് ലൈൻ റോഡിൽ മുഹമ്മദ് അനീഷ് (അനുഷ് -41) എന്നിവരാണ് പിടിയിലായത്.
ആലത്തൂർ ഗാന്ധി ജങ്ഷനിലെ ‘സത്യം’ ഗോൾഡ് ഫൈനാൻസിൽ കഴിഞ്ഞ 13നാണ് ഇവർ പണ്ടം പണയം വെച്ച് പണം തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ മാനേജർ കിഴക്കഞ്ചേരി പള്ളത്ത് വിഷ്ണുനാരായണൻ നൽകിയ പരാതിയിലാണ് കേസ്.ബുധനാഴ്ച വൈകീട്ട് ഇവർ കാറിൽ ബംഗളൂരുവിലേക്ക് പോകുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് ദേശീയപാതയിൽ ബുധനാഴ്ച വൈകീട്ട് 5.15ഓടെ എരിമയൂർ മേൽപാലത്തിൽ മറ്റു വാഹനങ്ങളെ നിയന്ത്രിച്ച് സാഹസികമായാണ് പ്രതികൾ സഞ്ചരിച്ച കാർ പിടികൂടിയത്.
അനൂപ് നിരവധി തട്ടിപ്പുകേസിലെ പ്രതിയാണെന്നും ഇയാളാണ് മുഖ്യ പ്രതിയെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്.ഐ എസ്. അനീഷ്, സീനിയർ സി.പി.ഒമാരായ സൂരജ് ബാബു, കൃഷ്ണദാസ്, രാജീവ്, മൻസൂറലി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.