Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതപാൽ വകുപ്പിന്റെ പേരിൽ...

തപാൽ വകുപ്പിന്റെ പേരിൽ വ്യാജ മെസേജ്; ജാഗ്രതക്ക് നിർദേശം

text_fields
bookmark_border
Fake message
cancel

പാ​ല​ക്കാ​ട്: ത​പാ​ൽ വ​കു​പ്പി​ന്റെ പേ​രി​ൽ ത​ട്ടി​പ്പ് മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന സം​ഘം രം​ഗ​ത്ത്. ‘ഇ​ന്ത്യ പോ​സ്റ്റി’​ന്റെ പേ​രി​ലാ​ണ് വ്യാ​ജ മെ​സേ​ജു​ക​ൾ വ​രു​ന്ന​ത്. നി​ങ്ങ​ളു​ടെ പാ​ക്കേ​ജ് വെ​യ​ർ​ഹൗ​സി​ൽ എ​ത്തി​യി​രി​ക്കു​ന്നെ​ന്നും ര​ണ്ടു ത​വ​ണ ഡെ​ലി​വ​റി ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ലാ​സം അ​പൂ​ർ​ണ​മാ​യ​തി​നാ​ൽ ക​ഴി​ഞ്ഞി​ല്ലെ​ന്നു​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ർ അ​റി​യി​ക്കു​ക. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ പാ​ക്കേ​ജ് തി​രി​കെ ന​ൽ​കു​മെ​ന്നും അ​റി​യി​ക്കും. താ​ഴെ കൊ​ടു​ത്ത ലി​ങ്കി​ലൂ​ടെ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും അ​പ്‌​ഡേ​റ്റ് പൂ​ർ​ത്തി​യാ​യ ശേ​ഷം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീ​ണ്ടും ഡെ​ലി​വ​റി ചെ​യ്യു​മെ​ന്നു​മാ​ണ് അ​റി​യി​ക്കു​ക. ലി​ങ്കി​ൽ ക​യ​റി വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തോ​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ടാ​വും.

ഡെ​ലി​വ​റി സം​ബ​ന്ധി​ച്ച് ഇ​ന്ത്യ പോ​സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കി​ല്ലെ​ന്നും അ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ വ​ഞ്ച​ന​യാ​യി​രി​ക്കാ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ത​പാ​ൽ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ത്ത​രം ആ​ശ​യ​വി​നി​മ​യ​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​ക​യോ പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യാ​തെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​പാ​ൽ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Postal DepartmentFake message
News Summary - fake message in Postal Department
Next Story