സപ്ലൈകോക്ക് നെല്ല് നൽകിയ കർഷകർ പണം കിട്ടാതെ വലയുന്നു
text_fieldsപാലക്കാട്: പി.ആർ.എസ് (പാഡി റസീപ്റ്റ് ഷീറ്റ്) വായ്പ ഇഴയുന്നതിനാൽ സപ്ലൈകോക്ക് നെല്ല് നൽകിയ കർഷകർ മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതെ വലയുന്നു.
രേഖകൾ പരിശോധിക്കാനുള്ള കാലതാമസവും അനുമതി നൽകിയ വായ്പകൾ കർഷകരുടെ അക്കൗണ്ടിലേക്ക് വരവ് വയക്കുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന വീഴ്ചയുമാണ് കർഷകർ പണം ലഭിക്കാതെ കഷ്ടപ്പെടുന്നത്. മാർച്ചിൽ പി.ആർ.എസ് ലഭിച്ചിട്ടും ഇതുവരെ പണം ലഭിക്കാത്തവരുണ്ട്. കർഷകരിൽ നിന്നും ശേഖരിച്ച നെല്ലിെൻറ അനുബന്ധ രേഖകൾ പരിശോധന കഴിഞ്ഞ് സമർപ്പിക്കാനുള്ള കാലതാമസമാണ് സപ്ലൈകോയുടെ ഭാഗത്തു നിന്നുള്ളത്.
പരിശോധന പൂർത്തിയാക്കി ധനകാര്യ സ്ഥാപനങ്ങൾക്ക് സമർപ്പിച്ച പി.ആർ.എസിന് വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ വീഴ്ച വരുത്തുന്നുണ്ട്. ഇതോടെ ജില്ലയിലെ നിരവധി കർഷകരാണ് ദുരിതത്തിലായത്. ഒന്നാം വിളയിറക്കുന്ന സമയമാണിപ്പോൾ. പൊടിവിത നടത്തിയ വയലുകൾ കഴിഞ്ഞ് ആഴ്ചയിലെ കനത്ത മഴയിൽ നശിച്ചു. ഇനി ഞാറ്റടി തയാറാക്കി അല്ലെങ്കിൽ, ചേറ്റുവിത നടത്തി വീണ്ടും കൃഷിയിറക്കേണ്ട സാഹചര്യമാണ് നിലവിൽ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ഡൗണിൽ പുതിയ വായ്പകൾ തരപ്പെടുത്താനും കഴിയില്ല. ഇതോടെ എങ്ങനെ വിളയിറക്കുമെന്ന ആശങ്കയിലാണ് കർഷകർ. സപ്ലൈകോക്ക് നെല്ല് നൽകുന്ന കർഷകർക്ക് നെല്ലിെൻറ വില ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായാണ് സംസ്ഥാന സർക്കാർ പി.ആർ.എസ് വായ്പ പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരം കരാറിൽ ഏർപ്പെട്ടിട്ടുള്ള ബാങ്കുകൾ കർഷകർക്ക് പി.ആർ.എസ് തുക വായ്പയായി നൽകും. വായ്പതുക പിന്നീട് പലിശസഹിതം സപ്ലൈകോ ബാങ്കിൽ അടച്ച് വായ്പ ബാധ്യത തീർക്കും. കേരള ബാങ്കും മറ്റ് 11 പൊതുമേഖല ബാങ്കുകളുമാണ് സപ്ലൈകോയുമായി കരാറിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.