ചൂടിൽ മുങ്ങി പെരുന്നാൾ വിപണി
text_fieldsപാലക്കാട്: കത്തിക്കാളുന്ന ചൂടും സാമ്പത്തിക ഞെരുക്കവും പൊതുവേ പെരുന്നാൾ വിപണിയെ മന്ദഗതിയിലാക്കി. എങ്കിലും പെരുന്നാളും വിഷുവും കളറാക്കാൻ ഉള്ളതുവെച്ച് വിപണിയിലേക്ക് ഓടുകയാണ്. തുണിക്കടകളിൽ അവധി ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും ചൊവ്വാഴ്ച കുറവായിരുന്നു. പച്ചക്കറികൾക്ക് താരതമ്യേന വിലവർധനയില്ല. നോമ്പിനും പെരുന്നാളിനും വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ കിറ്റുവിതരണം നടക്കുന്നുണ്ട്.
ഇത് ചെറുകിട പലചരക്ക് വ്യാപാരത്തെ കാര്യമായി ബാധിച്ചു. ബിരിയാണിക്കാവശ്യമായ നെയ്യ് വിപണനം നടന്നതായി നഗരത്തിലെ മൊത്തക്കച്ചവട എണ്ണവ്യാപാരി രവീന്ദ്രനാഥ് പറഞ്ഞു. പെരുന്നാൾ വിപണി പൊതുവേ മന്ദഗതിയിലാണെന്ന് വലിയങ്ങാടിയിലെ പോർട്ടറായ സുലഫീക്കറലിയും സാക്ഷ്യപ്പെടുത്തുന്നു. കനത്ത ചൂടിൽ പലരും പുറത്തിറങ്ങാൻ മടിക്കുകയാണ്. പുറത്തിറങ്ങുന്നവർ തന്നെ കാറുകളെയും ഓട്ടോകളെയുമാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മന്ദഗതിയിലായിരുന്ന വിപണിയിൽ വൈകുന്നേരമായപ്പോൾ ചെറിയ തിരക്ക് കണ്ടുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.