അമ്പതാം വിവാഹ വാർഷികം: പച്ചപ്പിന് കൂട്ടുപിടിച്ച് ദമ്പതികൾ
text_fieldsമാത്തൂർ: അമ്പതാം വിവാഹ വാർഷികത്തിൽ പ്രകൃതിക്ക് പച്ചപ്പ് സമ്മാനിച്ച് ദമ്പതികൾ. മാത്തൂർ തച്ചങ്കാട് തൊടിയക്കാവ് പണിക്കത്ത് വീട്ടിൽ വിജയകുമാർ-സൗമിനി ദമ്പതികളാണ് അമ്പതാം വിവാഹ വാർഷികം ഫലവൃക്ഷത്തൈകളും ആശുപത്രികളിൽ ഭക്ഷണവും വിതരണം ചെയ്ത് ആഘോഷിച്ചത്. ജലസേചന വകുപ്പിൽനിന്നു 2004ൽ വിരമിച്ചയാളാണ് ആർ. വിജയകുമാർ. ആഘോഷത്തിന്‍റെ ഭാഗമായി പാലക്കാട് ജില്ല ആശുപത്രിയിലെ 300 രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണം നൽകി.
വിജയകുമാറിന്‍റെ പ്രദേശത്തെ കാൻസർ രോഗിക്ക് സാമ്പത്തിക സഹായവും വീട്ടുപരിസരത്തെ 30 പേർക്ക് ഭക്ഷണവും നൽകി. പ്രകൃതിയോടുള്ള കടപ്പാട് നിർവഹണത്തിന്‍റെ ഭാഗമായി 50 വിവിധതരം ഫലവൃക്ഷത്തൈകൾ പൊതുസ്ഥലങ്ങളിൽ നട്ട് സംരക്ഷിക്കാനും ഏർപ്പാടാക്കി.
വേറിട്ട വിവാഹ വാർഷികത്തിന് സാക്ഷ്യം വഹിക്കാൻ ജനപ്രതിനിധികളായ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. പ്രസാദ്, ജില്ല പഞ്ചായത്തംഗം അഭിലാഷ് താങ്കാട്, മാത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കെ.ആർ. പ്രേമദാസ് എന്നിവരും സ്ഥലത്തെത്തി. ദമ്പതികളെ പൊന്നാടയണിയിച്ച് ആദരിച്ചു. പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ തൈകകൾ എത്തിച്ച് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.