തത്തേങ്ങലത്തെ എൻഡോസൾഫാൻ ബാധിതരെ കണ്ടെത്താൻ വീണ്ടും പരിശോധന വേണം -മനുഷ്യാവകാശ കമീഷൻ
text_fieldsപാലക്കാട്: മണ്ണാർക്കാട് തെങ്കര പഞ്ചായത്തിലെ തത്തേങ്ങലത്ത് എൻഡോസൾഫാൻ ബാധിതരെ കണ്ടെത്താൻ പുതിയ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ ജില്ല മെഡിക്കൽ ഓഫിസർക്കും കലക്ടർക്കും നിർദേശം നൽകി. പാലക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിലാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ ഉത്തരവ്.
തത്തേങ്ങലത്ത് പ്ലാന്റേഷൻ കോർപറേഷന്‍റെ സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ ശേഖരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്‍റെ മേൽനോട്ടത്തിൽ തൃശൂർ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘം 2015 മെയിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തിയിരുന്നു.
ആറുവർഷം മുമ്പ് നടത്തിയ പരിശോധനയുടെ ഫലമനുസരിച്ച് 45 പേർക്ക് പലവിധ രോഗങ്ങൾ കണ്ടെത്തിയിരുന്നു. പഴയ ഫലമനുസരിച്ച് ഇപ്പോൾ വിലയിരുത്തൽ സാധ്യമല്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് പുതിയ പരിശോധനക്ക് ഉത്തരവ് നൽകിയത്. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം പി. രാജീവ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.