റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട്; ജനം വലയുന്നു
text_fieldsപാലക്കാട്: മഴ പെയ്താൽ ചുണ്ണാമ്പുതറ റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. ചുണ്ണാമ്പുത്തറ-ചാത്തപുരം റോഡിലെ ഗേറ്റ് സ്ഥിരമായി അടച്ചതോടെയാണ് റെയിൽവേ അടിപ്പാത നിർമിച്ചത്. മലിനജലം ഉൾപ്പടെ ഇവിടെ കെട്ടിനിൽക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രികാർക്ക് ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയുണ്ട്.
ശക്തമായ മഴയിൽ ശംഖുവാര തോട് നിറഞ്ഞാലും അടിപ്പാതയിൽ വെള്ളം കയറും. വെള്ളക്കെട്ട് ഒഴിവാക്കാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലക്കാട് ജങ്ഷൻ-പൊള്ളാച്ചി റെയിൽപാതയിൽ ചുണ്ണാമ്പുതറ അടിപ്പാത കൂടാതെ മറ്റു പലയിടത്തും അടിപ്പാതയുണ്ട്.
കിണാശ്ശേരി, പുതുനഗരം എന്നിവടങ്ങളിലെ അടിപ്പാതയിലും മഴ ശക്തമായാൽ വെള്ളം കയറും. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുമെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.