Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണിനാദം നാടന്‍പാട്ട്...

മണിനാദം നാടന്‍പാട്ട് മത്സരം: ക്ലബുകള്‍ക്ക് പങ്കെടുക്കാം

text_fields
bookmark_border
മണിനാദം നാടന്‍പാട്ട് മത്സരം: ക്ലബുകള്‍ക്ക് പങ്കെടുക്കാം
cancel

പാ​ല​ക്കാ​ട്: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ് ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ്മ​ര​ണാ​ർ​ഥം മ​ണി​നാ​ദം എ​ന്ന പേ​രി​ല്‍ ജി​ല്ല​ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍ലൈ​ന്‍ നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യി​ലെ യു​വ​ജ​ന ക്ല​ബു​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കാം. 18നും 40​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 10 പേ​ര​ട​ങ്ങു​ന്ന ടീം ​അ​ത​ത് പ്ര​ദേ​ശ​ത്ത് നാ​ട​ന്‍പാ​ട്ട് അ​വ​ത​രി​പ്പി​ച്ച് വി​ഡി​യോ റി​ക്കോ​ഡ്​ ചെ​യ്ത് ജി​ല്ല യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ല്‍ ഫെ​ബ്രു​വ​രി 15ന​കം ന​ല്‍ക​ണം. വി​ഡി​യോ പെ​ന്‍ഡ്രൈ​വി​ലോ, സി​ഡി​യി​ലോ കോ​പ്പി ചെ​യ്യാം.

എം.​പി ഫോ​റാ​യി റി​ക്കോ​ഡ്​ ചെ​യ്യു​ന്ന വി​ഡി​യോ​യു​ടെ സൈ​സ് ഒ​രു ജി​ബി​യി​ല്‍ താ​ഴെ​യാ​യി​രി​ക്ക​ണം. പ​ര​മാ​വ​ധി 10 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള വി​ഡി​യോ​ക്കൊ​പ്പം ക്ല​ബി​ന്റെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ ല​ഭ്യ​മാ​ക്ക​ണം. വി​ഡി​യോ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ് മ​ണി​നാ​ദം 22 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ന​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ജി​ല്ല യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ജി​ല്ല​ത​ല മ​ത്സ​ര വി​ജ​യി​ക​ള്‍ക്ക് 25000, 10000, 5000 രൂ​പ എ​ന്നി​ങ്ങ​നെ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക്​ ല​ഭി​ക്കും. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വി​ജ​യി​ക​ളാ​കു​ന്ന​വ​ര്‍ക്ക് യ​ഥാ​ക്ര​മം ഒ​രു ല​ക്ഷം, 75000, 50000 രൂ​പ​യും ല​ഭി​ക്കും. ഫോ​ണ്‍: 0491 2505190, 9446100081.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalabhavan maniFolk Song
News Summary - Folk song competition: Clubs can participate
Next Story