ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നു
text_fieldsപാലക്കാട്: കടത്താൻ ശ്രമിക്കുന്നതിനിടെ വിവിധയിടങ്ങളിൽ പിടികൂടിയ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നു. നിയമനടപടികളുമായി ബന്ധപ്പെട്ട് സംഭരണകേന്ദ്രങ്ങളിൽ കുമിഞ്ഞുകൂടുന്ന ഭക്ഷ്യധാന്യങ്ങൾ സംരക്ഷിക്കുന്നത് ജീവനക്കാർക്കും െവല്ലുവിളിയാവുകയാണ്.
മിക്കപ്പോഴും നടപടിക്രമങ്ങൾ കഴിയുമ്പോഴേക്കും ഇവ ഉപയോഗശൂന്യമാകുമെന്ന് ജീവനക്കാർ പറയുന്നു. ഇങ്ങനെ സംഭരണകേന്ദ്രങ്ങളിൽ പരിമിതമായ സൗകര്യങ്ങളിൽ ദീർഘകാലം സൂക്ഷിക്കുന്ന ധാന്യം കേടുവന്നാൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ ഇതോടെ കുരുക്കിലാവും.
ജില്ലയിൽ ഏറ്റവുമധികം റേഷനരി കടത്ത് പിടികൂടിയത് ചിറ്റൂർ താലൂക്കിലാണ്. കോവിഡ് സമയത്ത് ലോഡുകണക്കിന് റേഷൻ ഭക്ഷ്യധാന്യങ്ങളാണ് ചിറ്റൂർ താലൂക്കിൽനിന്ന് അനധികൃതമായി കൈകാര്യം ചെയ്യുന്നതിനിടെ പിടികൂടിയത്. പ്രധാനമന്ത്രി ഗരീബ് യോജന പ്രകാരം ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകിയിരുന്നു.
ലോക്ഡൗണിൽ അവധി ദിവസങ്ങളിലും താലൂക്കിൽ ചില കടകൾ അനധികൃതമായി തുറന്നു പ്രവർത്തിച്ചിരുന്നു. ഇങ്ങനെ നൽകിയതിൽ നല്ലൊരുപങ്കും റേഷൻ കരിഞ്ചന്തയിലേക്ക് ഒഴുകിയെത്തിയെന്ന് അധികൃതർതന്നെ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.