നെല്ലിയാമ്പതി റോഡ് നവീകരണത്തിന് തടസ്സമായി വനം വകുപ്പ് നിർദേശങ്ങൾ
text_fieldsനെല്ലിയാമ്പതി: പോത്തുണ്ടി മുതൽ നെല്ലിയാമ്പതി വരെയുള്ള പൊതുമരാമത്ത് റോഡ് അറ്റകുറ്റപ്പണികൾക്ക് വനം വകുപ്പിന്റെ നിർദേശങ്ങൾ വിഘാതമാകുന്നു. റോഡിന്റെ പാർശ്വഭാഗങ്ങൾ വീതികൂട്ടുന്ന നടപടിക്ക് പൊതുമരാമത്ത് തുടക്കമിട്ടെങ്കിലും അഴുക്കുചാൽ നിർമാണത്തിനെതിരെ വനം വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്. റോഡിന്റെ തകർന്ന ഭാഗം നന്നാക്കാൻ മണ്ണുമാന്തി യന്ത്രം കൊണ്ടുവരാൻ പോലും വനം അധികൃതർ അനുവദിച്ചിട്ടില്ല.
റോഡ് വനപ്രദേശത്തായതിനാൽ വന നിയമങ്ങൾ ബാധകമാണെന്ന നിലപാടിലാണ് ഡി.എഫ്.ഒ ഉൾപ്പെടെയുള്ള അധികൃതർ. നെല്ലിയാമ്പതി റോഡിൽ പ്രവേശിക്കാൻ നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കയാണ് വനം വകുപ്പ്. ദിനംപ്രതി നൂറുകണക്കിന് സന്ദർശകർ എത്തിച്ചേരുന്ന നെല്ലിയാമ്പതിയിൽ റോഡ് അറ്റകുറ്റപ്പണി നടക്കാത്തതിനാൽ വാഹനാപകടങ്ങൾ പോലും സംഭവിച്ചിട്ടുണ്ട്. റോഡ് വികസനം തടസ്സപ്പെടുത്തുന്നത് വിനോദസഞ്ചാരത്തെ ദോഷകരമായി ബാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിലൂടെയുള്ള സഞ്ചാരം നിയന്ത്രിക്കുന്നത് നെല്ലിയാമ്പതിയിലെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.